MI VS RCB: രോഹിത് കണക്കിലെ കളികൾ പഠിപ്പിക്കുകയാണ് കുട്ടികളെ, മോശം ഫോമിൽ ആണെങ്കിലും ഈ ഹിറ്റ്മാൻ കാണിക്കുന്ന സ്ഥിരത അസാധ്യം എന്ന് ആരാധകർ; നോക്കാം രോഹിത് മാജിക്ക്

പണ്ടൊക്കെ രോഹിത് ശർമ്മ എന്ന നായകൻ മുംബൈ ജേഴ്സിയണിഞ് ക്രീസിലെത്തിയാൽ അയാളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ തന്നെ മുംബൈ ആരാധകർ അത്ഭുതങ്ങൾ വിശ്വസിച്ചിരുന്നു. ഫോമിൽ ഉള്ള അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എതിരാളികൾ പോലും കൈയടിച്ചിരുന്നു. ആ രോഹിത് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അയാൾ ഇന്ന് ഇന്ത്യൻ ടീമിനെ മൂന്ന് ഫോര്മാറ്റിലും നയിക്കുന്ന നായകനാണ്, കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ആളാണ്. എന്നാൽ ഈ തിരക്കിനും സമ്മർദ്ദത്തിനും ഇടയിൽ അയാളിലെ ബാറ്റ്സ്മാന്റെ ഗ്രാഫ് വളരെയധികം താഴ്ന്നിരിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം 5 തവണ നേടിയ താരമാണ് രോഹിത് . അയാളുടെ വരവിന് ശേഷമാണ് മുംബൈ കിരീടങ്ങൾ എന്നത് ശരിതന്നെയാണ്. എന്നാൽ ചരിത്രം പറഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല? ഒരു ചാമ്പ്യൻ ടീമിന് വേണ്ട രീതിയിൽ അല്ല കുറച്ചുവര്ഷങ്ങളായി മുംബൈയുടെ പ്രകടനം. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ മികവാണ് ടീമിൻ്റെ ഏറ്റവും വലിയ ശക്തി എന്ന തോന്നലാണ് മുംബൈ ഇന്ത്യൻസിൻ്റെ ശക്തിക്ഷയത്തിനു കാരണം പറയാം. രോഹിത് ശർമ എന്ന താരം മുംബൈക്ക് ഒരു ബാധ്യതയായി മാറുകയാണോ? പൂർണമായി ഇതിനെ തള്ളി കളയാൻ സാധിക്കില്ല.

ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിതിനെ സംബന്ധിച്ച് ഈ സീസണിൽ മികവ് കാണിക്കുമെന്നാണ് കരുതിയത് എങ്കിൽ ആദ്യ മത്സരത്തിൽ തന്നെ ആ തോന്നൽ തെറ്റിയിരുന്നു. ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്തായിരുന്ന രോഹിത് രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ 8 റൺസിന് മാത്രം നേടി പുറത്തായി. ശേഷം കൊൽക്കത്തയ്ക്ക് എതിരെ ടീം തകർപ്പൻ ജയം നേടിയിട്ടും രോഹിത് 13 റൺസ് മാത്രമാണ് നേടിയത്. കുറഞ്ഞ സ്കോർ പിന്തുടർന്നപ്പോൾ രോഹിത്തിന്റെ മികവ് പ്രതീക്ഷിച്ചത് ആണെങ്കിലും അത് ഉണ്ടായില്ല.

ശേഷം ലക്നൗവിനെതിരെ നടന്ന മത്സരത്തിൽ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല. പുറത്തൊക്കെ ഇരുന്ന് റെസ്റ്റിന് ശേഷം എത്തിയാൽ രോഹിത് പവറിൽ തിരിച്ചുവരുമെന്ന് കരുതിയവർക്ക് തെറ്റി. ആർസിബി ഉയർത്തിയ 222 റൺ ലക്‌ഷ്യം പിന്തുടർന്ന മുംബൈക്കായി 2 ബൗണ്ടറിയും ഒരു സിക്‌സും ഒകെ അടിച്ച് നല്ല രീതിയിൽ തുടങ്ങിയ രോഹിത്തിന് ആ തുടക്കം മുതലാക്കാനായില്ല. യാഷ് ദയാലിന്റെ പന്തിൽ ക്‌ളീൻ ബൗൾഡ് ആയി മടങ്ങുമ്പോൾ താരം നേടിയത് 17 റൺ മാത്രം.

എന്തായാലും ഓരോ കളിയിലും കൂടുമ്പോൾ ഹിറ്റ്മാൻ കണക്കിലെ കളികൾ കളിക്കുക ആണെന്നും അടുത്ത കളിയിൽ 20 കടക്കും എന്നും പിന്നെ ശേഷം വരുന്ന കളിയിൽ 30 ആകുമെന്നും പറഞ്ഞുള്ള ട്രോളുകൾ സജീവമായി വരുന്നുണ്ട്. 0, 8, 13, 17 എന്നിങ്ങനെ പോകുന്ന സ്കോർ അടുത്ത കളിയിൽ ആകുമ്പോൾ എത്രയാകും എന്ന് ഊഹിക്കാനും ആരാധകർ പറയുന്നു. എന്തായാലും മുംബൈ വിജയ ട്രാക്കിൽ എത്തണം എങ്കിൽ ഒന്നെങ്കിൽ രോഹിത് ട്രാക്കിൽ വരണം എന്നും അല്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കണം എന്നും ആരാധകർ പറയുന്നു.

Latest Stories

പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിര്‍ത്താന്‍ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ല; നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ല; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

RR VS LSG: ചെക്കൻ ചുമ്മാ തീ; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ബോളിൽ തന്നെ സിക്സ്; ലക്‌നൗവിനെതിരെ വൈഭവ് സൂര്യവൻഷിയുടെ സംഹാരതാണ്ഡവം

RR VS LSG: ഒറ്റ മത്സരം കൊണ്ട് ആ താരം സ്വന്തമാക്കിയത് ചരിത്ര നേട്ടം; രാജസ്ഥാൻ റോയൽസിൽ പുത്തൻ താരോദയം

മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സിവി ആനന്ദബോസ്

പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്ന് ബിജെപി എംപി; സുപ്രീംകോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിഷികാന്ത് ദൂബേ

ആത്മാഹൂതി ചെയ്താലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്ന് യുവനേതാവ്; മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും പുച്ഛം; റാങ്ക് ലിസ്റ്റും ഹാള്‍ ടിക്കറ്റും കത്തിച്ച് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പര്യവസാനം

RR VS LSG: 27 കോടിക്ക് വെല്ലോ വാഴ തോട്ടവും മേടിച്ചാ മതിയായിരുന്നു; വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്

കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ വീട്ടിലെത്തിയില്ല; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട്ടിലെ പോലെയല്ല, മഹാരാഷ്ട്രയില്‍ 'ഹിന്ദി'യില്‍ മുട്ടിടിക്കുന്ന ബിജെപി!

ഏത് ഷാ വന്നാലും തമിഴ്നാട് ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്ത്; എഐഎഡിഎംകെ ബിജെപി സഖ്യം റെയ്ഡ് ഭയന്നെന്ന് എംകെ സ്റ്റാലിന്‍