രോഹിതും കോഹ്‌ലിയും സച്ചിനും ഒന്നും അല്ല, ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന രീതി മാറ്റിയത് അദ്ദേഹം; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന രീതിയും അവരുടെ ഭാഗ്യവും മാറ്റിയതിന് എംഎസ് ധോണിയെ മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ പ്രശംസിച്ചു. 2007 നും 2018 നും ഇടയിൽ ഫോർമാറ്റുകളിലായി 332 മത്സരങ്ങളിൽ നിന്ന് 178 വിജയങ്ങൾ നേടിയ ധോണി ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റനാണ്.

ഇപ്പോൾ 43 കാരനായ അദ്ദേഹം 2007 ടി20, 2011 ഏകദിന ലോകകപ്പുകളിലും 2013 ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ഒരു സമയത്ത് ധോണിയുടെ കീഴിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്തും ഉയർന്നു.

യൂട്യൂബ് ചാനലിൽ സംസാരിക്കവെ, മഞ്ജരേക്കർ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യ ക്രിക്കറ്റ് കളിക്കുന്ന രീതി ധോണി മാറ്റി. ടീം വിജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ മികച്ച രീതിയിൽ റൺസൊക്കെ പിന്തുടരാൻ തുടങ്ങിയത് ധോണിയുടെ കാലത്താണ്”

എന്നാൽ, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റ് താരമാണ് സച്ചിൻ തെണ്ടുൽക്കറെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാണിച്ചു.

“പതിനാറാം വയസ്സിൽ, അരങ്ങേറ്റം നടത്തി പിന്നെ ഉയർന്ന തലത്തിലേക്ക് പോയ സച്ചിൻ ശരിക്കും ഞെട്ടിച്ചു. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അദ്ദേഹം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി.”

Read more

664 മത്സരങ്ങളിൽ നിന്ന് 34,357 റൺസുമായി സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺസ് സ്‌കോററായി തുടരുന്നു. അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് റെക്കോഡുകൾ പലതും തകർക്കപ്പെടാൻ ഒരു സാധ്യതയും ഇല്ലാത്തതാണ്.