2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമ്മയും ശനിയാഴ്ച (ഇന്നലെ) മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 നാണ് വാർത്താ സമ്മേളനം നടക്കേണ്ടിയിരുന്നത്, എന്നാൽ അത് ഏകദേശം 2.5 മണിക്കൂർ വൈകിയാണ് തുടങ്ങിയത്. രോഹിത് ശർമ്മ, അജിത് അഗാർക്കർ, ഗൗതം ഗംഭീർ എന്നിവർ വളരെ നീണ്ട ഒരു മീറ്റിംഗിൽ പങ്കെടുക്കുക ആയിരുന്നു.
എന്നാൽ കാലതാമസത്തിന് പിന്നിലെ കാരണം വെളിപ്പെട്ടിരിക്കുകയാണ്. ദൈനിക് ജാഗരണിലെ റിപ്പോർട്ടുകൾ പ്രകാരം, 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൻ്റെ വൈസ് ക്യാപ്റ്റനെക്കുറിച്ചുള്ള ചർച്ചയാണ് പ്രധാന കാരണം. ശുഭ്മാൻ ഗിൽ അല്ലെങ്കിൽ ഹാർദിക് പാണ്ഡ്യ എന്നിവരിൽ ആര് വേണം വൈസ് ക്യാപ്റ്റൻ എന്നതാണ് തർക്കത്തിന്റെ പ്രധാന കാരണം
രോഹിത്, അജിത് അഗാർക്കർ, ഗൗതം ഗംഭീർ എന്നിവർ വൈസ് ക്യാപ്റ്റന്റെ കാര്യത്തിൽ തർക്കം നടന്നു. ഇന്ത്യൻ ക്യാപ്റ്റനും സെലക്ടറും ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ ആക്കണമെന്ന് ആഗ്രഹിച്ചു, അതേസമയം ഗംഭീർ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ചു. അജിത് അഗാർക്കറും രോഹിതും ശുഭ്മാൻ ഗില്ലിൻ്റെ കാര്യത്തിൽ ഉറച്ചുനിന്നതിനാൽ ഗൗതം ഗംഭീറിൻ്റെ തീരുമാനം പരിഗണിച്ചില്ല. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബിസിസിഐ) അടുത്ത സ്രോതസ്സാണ് ദൈനിക് ജാഗറിനോട് ഇക്കാര്യം സ്ഥിരീകരിച്ചത്.
എന്തായാലും ഭാവി ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കാൻ പോകുന്ന പേരായിരിക്കും ഗിൽ എന്ന് ഈ നിയമനം വഴി ഉറപ്പിക്കാം.