പിറന്നാൾ ദിനത്തിൽ ആരെയും വേദനിപ്പിക്കാതെ രോഹിത്, ശത്രുക്കളെ ബുദ്ധിമുട്ടിക്കാതെ മഹത്തായ ജന്മദിന സന്ദേശം; എന്തൊരു കരുതലാണ് ഈ മനുഷ്യന്

പണ്ടൊക്കെ സഹതാരങ്ങളുടെ പിറന്നാൾ വന്നാൽ രോഹിത് വക ഒരു പിറന്നാൾ സമ്മാനം ആരാധകർക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു. അത്ര ഉറപ്പായിരുന്നു ആരാധകർക്ക് അയാൾ തരുന്ന സമ്മാനത്തെക്കുറിച്ച്. ആ സമയത്തെ ട്രോളുകളിലൊക്കെ ആളുകൾ രോഹിത് ഇന്ന് ജന്മദിനം പ്രമാണിച്ച് സഹതാരങ്ങൾക്കോ മുന്ഗാമികൾക്കോ കൊടുക്കുന്ന സമ്മാനം എന്തായിരിക്കുമെന്ന് ആലോചിക്കുമായിരുന്നു. ആ രോഹിത് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അയാൾ ഇന്ന് ഇന്ത്യൻ ടീമിനെ മൂന്ന് ഫോര്മാറ്റിലും നയിക്കുന്ന നായകനാണ്, കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ആളാണ്. എന്നാൽ ഈ തിരക്കിനും സമ്മർദ്ദത്തിനും ഇടയിൽ അയാളിലെ ബാറ്സ്മാൻറെ ഗ്രാഫ് വളരെയധികം താഴ്ന്നിരിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ അയാൾ 5 കിരീടങ്ങൾ നേടിയ നായകനാണ്. അയാളുടെ വരവിന് ശേഷമാണ് മുംബൈ കിരീടങ്ങൾ എന്നത് ശരിതന്നെയാണ്. എന്നാൽ ചരിത്രം പറഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല. വേണ്ടത് ഫലങ്ങളാണ്. ഒരു ചാമ്പ്യൻ ടീമിന് വേണ്ട രീതിയിൽ അല്ല കുറച്ചുവര്ഷങ്ങളായി മുംബൈയുടെ പ്രകടനം. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ മികവാണ് ടീമിൻ്റെ ഏറ്റവും വലിയ ശക്തി എന്ന തോന്നലാണ് മുംബൈ ഇന്ത്യൻസിൻ്റെ ശക്തിക്ഷയത്തിനു കാരണം പറയാം. രോഹിത് ശർമ എന്ന താരം മുംബൈക്ക് ഒരു ബാധ്യതയായി മാറുകയാണോ? പൂർണമായി ഇതിനെ തള്ളി കളയാൻ സാധിക്കില്ല.

ഇന്ന് രോഹിതിന്റെ പിറന്നാൾ ദിനമായിരുന്നു. സീസണിൽ താരം ഫോമിലേക്ക് വരുമെന്ന് കരുതിയവരെ നിരാശപെടുത്തികൊണ്ട് അയാൾ രാജസ്ഥാനെതിരെ 2 റൺസിന് പുറത്തായി. അതും 213 റൺസ് പിന്തുടരുമ്പോൾ,  2014 ൽ പിറന്നാൾ ദിനത്തിൽ ഹൈദരാബാദിനെതിരെ 1 റൺസിന് പുറത്തായി. കഴിഞ്ഞ വര്ഷം ഇതേ രാജസ്ഥാനെതിരെ 2 റൺസിന് താരം പുറത്തായി. സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 183 റൺസാണ് താരമാകെ നേടിയത്.

മുംബൈ ബോളറുമാരെയും ഇഷാൻ ഉൾപ്പടെ ഉള്ള താരങ്ങളെയും കുറ്റപ്പെടുത്തുന്നവർ രോഹിതിനെ ശ്രദ്ധിക്കണമെന്നും ട്രോളന്മാർ പറയുന്നു.