പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് രോഹിത് പുറത്ത്, ജസ്പ്രീത് ബുംറ ക്യാപ്റ്റന്‍?; വൈറലായി സഞ്ജന ഗണേശന്റെ നിഗൂഢ പോസ്റ്റ്

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ പോരാട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് നഷ്ടപ്പെടുമോ? ജസ്പ്രീത് ബുംറയുടെ ഭാര്യ സഞ്ജന ഗണേശന്റെ ഒരു നിഗൂഢ പോസ്റ്റ് ബ്ലോക്ക്ബസ്റ്റര്‍ ഏറ്റുമുട്ടലിന് മുന്നോടിയായി ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ കൈമുട്ടിന് പരിക്കേറ്റ് രോഹിത് ശര്‍മ്മ ക്രീസ് വിട്ടിരുന്നു. ജൂണ്‍ 9 ന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഇതിഹാസമായ ഏറ്റുമുട്ടലിന് മുന്നോടിയായി സഞ്ജന ഗണേശന്റെ പോസ്റ്റ് ഇന്ത്യന്‍ ആരാധകരില്‍ അങ്കലാപ്പുണ്ടാക്കി.

‘ജസ്പ്രീത് ടോസ് ചെയ്യുന്നത് വരെ കാത്തിരിക്കാനാവില്ല’ എന്ന് സഞ്ജന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. രോഹിത് ശര്‍മ്മ കളിക്കാന്‍ യോഗ്യനല്ലെങ്കിലും ടീമിന്റെ വൈസ് ക്യാപ്റ്റനായതിനാല്‍ പാകിസ്ഥാനെതിരെ ടോസ് ചെയ്യുന്നത് ഹാര്‍ദിക് പാണ്ഡ്യയായിരിക്കുമെന്ന് കുറച്ച് ആരാധകര്‍ സഞ്ജനയെ ഓര്‍മ്മിപ്പിച്ചു. സഞ്ജന ഗണേശന്റെ പോസ്റ്റ് ഏതെങ്കിലും തരത്തിലുള്ള പ്രൊമോഷണല്‍ കാമ്പെയ്നായിരിക്കാം, എന്നിരുന്നാലും ഇത് രോഹിത് ശര്‍മ്മ ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

അതേസമയം, അയര്‍ലന്‍ഡിനെതിരായ മത്സരത്തിന് ശേഷമുള്ള അവതരണത്തില്‍ രോഹിത് പരിക്കിനെ കുറിച്ച് ആശങ്കപ്പെട്ടില്ല. ‘അല്‍പ്പം വേദന മാത്രം,’ എന്നാണ് രോഹിത് പരിക്കിനെ കുറിച്ച് പ്രതികരിച്ചത്. രോഹിത് ശര്‍മ്മ പുറത്തായാല്‍ പകരം യശസ്വി ജയ്സ്വാളിനെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.

അതേസമയം, അയര്‍ലന്‍ഡിനെതിരായ തകര്‍പ്പന്‍ ജയത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരായ പോരാട്ടത്തിനിറങ്ങും. അയര്‍ലണ്ടിനെ വെറും 96 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, രോഹിത് ശര്‍മ്മ 52 റണ്‍സെടുത്തപ്പോള്‍, എട്ട് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു. മറുവശത്ത്, പാകിസ്ഥാന്‍ അവരുടെ ടി20 ലോകകപ്പ് പ്രചാരണത്തിന് തകര്‍ച്ചയോടെ തുടക്കമിടുകയും യുഎസ്എയോട് പരാജയപ്പെടുകയും ചെയ്തു. സൂപ്പര്‍ 8ലെത്തണമെന്ന പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കേണ്ടിവരും.

ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീമിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ അയര്‍ലന്‍ഡിനും കാനഡയ്ക്കും എതിരായ ജയങ്ങള്‍ മാത്രം മതിയാകില്ല എന്നതിനാല്‍ ഇന്ത്യയ്ക്കെതിരായ പരാജയം പാകിസ്ഥാന്‍ സൂപ്പര്‍ 8-ലേക്ക് യോഗ്യത നേടാനുള്ള സാധ്യതയെ ഏതാണ്ട് അവസാനിപ്പിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകള്‍ മാത്രമാണ് സൂപ്പര്‍ 8-ലേക്ക് യോഗ്യത നേടുക.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി