ഐപിഎല്‍ 2025: 'അതിന് 0.01 ശതമാനം മാത്രം സാധ്യത, സംഭവിച്ചാല്‍ ചരിത്രമാകും'; നിരീക്ഷണവുമായി ഡിവില്ലിയേഴ്സ്

രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് (എംഐ) വിടില്ലെന്നും ഇന്ത്യന്‍ ഫ്രാഞ്ചൈസിയില്‍ തുടരുമെന്നും ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ താരവും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ബാറ്ററുമായിരുന്ന എബി ഡിവില്ലിയേഴ്സ്. താരത്തിന്റെ അഭിപ്രായത്തില്‍, രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സില്‍നിന്ന് (എംഐ) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്ക് (ആര്‍സിബി) മാറാനുള്ള സാധ്യത 0.1 ശതമാനം മാത്രമേയുള്ളൂവെന്നും അങ്ങനെ സംഭവിച്ചാലത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമായിരിക്കുമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

രോഹിത് ശര്‍മ്മയെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് മുതല്‍ താരം മുംബൈ ഇന്ത്യന്‍സ് (എംഐ) വിടുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ശ്രദ്ധേയമായി, 5 തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ 2024 ന് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സില്‍ (ജിടി) നിന്നുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡ് ചെയ്യുകയും അദ്ദേഹത്തിന് നായകത്വം നല്‍കുകയും ചെയ്തു.

എന്നിരുന്നാലും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ ടീം ടേബിളിന്റെ ഏറ്റവും താഴെയായി ഫിനിഷ് ചെയ്തതിനാല്‍, എംഐയിലെ തന്റെ വിജയം ആവര്‍ത്തിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കഴിഞ്ഞില്ല. പാണ്ഡ്യയെയും മുംബൈ ഇന്ത്യന്‍സിനെയും ആരാധകര്‍ ക്രൂരമായി വിമര്‍ശിക്കുകയും രോഹിതിനെ വീണ്ടും നായകനായി നിയമിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരാറുള്ളത്. അഥവാ അങ്ങനെ സംഭവിച്ചാല്‍ അത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റമായിരിക്കും. ഒരുപക്ഷെ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുന്നതിനേക്കാള്‍ വലിയ സംഭവമായിരിക്കും അത്. ഹാര്‍ദ്ദിക്കിന്റെ തിരിച്ചുവരവ് ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. പക്ഷെ രോഹിത്തിന്റെ കാര്യം അങ്ങനെയല്ല. കാരണം, രോഹിത് പോകുമെന്ന് പറയുന്നത് ചിരവൈരികളായ ആര്‍സിബിയിലേക്കാണ്. അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.

രോഹിത് മുംബൈ ഇന്ത്യന്‍സ് വിടാനുള്ള സാധ്യതയേ ഞാന്‍ കാണുന്നില്ല, പിന്നല്ലേ ആര്‍സിബിയില്‍ ചേരുന്നത്. അതുകൊണ്ട് തന്നെ രോഹിത് ആര്‍സിബിയിലെത്താന്‍ 0.01 ശതമാനം സാധ്യത മാത്രമാണ് ഞാന്‍ കാണുന്നുള്ളു. വരുന്ന സീസണുകളില്‍ ആര്‍സിബിയെ ഫാഫ് ഡൂപ്ലെസി തന്നെ നയിക്കുമെന്നാണ് കരുതുന്നത്. ഡൂപ്ലെസിക്ക് 40 വയസാവുന്നതൊന്നും ഒരു പ്രശ്‌നമേയല്ല, പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്. ഇതുവരെ ആര്‍സിബിക്കായി കിരീടം നേടിയില്ല എന്ന സമ്മര്‍ദ്ദമുണ്ടാകുമെന്നുറപ്പാണ്. പക്ഷെ ഡൂപ്ലെസി അസാമാന്യ കളിക്കാരനും ക്യാപ്റ്റനുമാണ്- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Latest Stories

ആ കാലയളവില്‍ മറ്റൊരു ബാറ്ററും ഗാംഗുലിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറി അടിച്ചിട്ടില്ല, ഒപ്പമെത്തിയത് ഒരാള്‍ മാത്രം!

സ്വവർഗ വിവാഹങ്ങൾക്ക് ഒരു തടസവുമില്ലാത്ത രാജ്യങ്ങൾ!

യുഎഫ്‌സി താരം കോനോർ മക്ഗ്രെഗർ അനുവാദമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങിയതിന് ശേഷം സുരക്ഷാ പ്രോട്ടോക്കോളുകളുടെ പുനഃപരിശോധന ആഴ്സണൽ പരിഗണിക്കുന്നു

രജനിക്ക് 100 കോടിക്കും മുകളില്‍ പ്രതിഫലം, ബച്ചന് വളരെ കുറവ്; 'വേട്ടയ്യനാ'യി മഞ്ജുവും ഫഹദും വാങ്ങുന്നത് ഇത്രയും! കണക്ക് പുറത്ത്

അൻവറിനെ തള്ളി ഡിഎംകെ; സിപിഎം സഖ്യകക്ഷിയാണെന്നും വിമതരെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി

കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃക; സാര്‍വത്രിക വിദ്യാഭ്യാസം പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി

എന്നെ ആ കാര്യത്തിന് ഇത്തവണ നിർബന്ധിക്കരുത്, അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുത്; താരങ്ങളോട് സൂര്യകുമാർ യാദവ്

ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്; കൂടിക്കാഴ്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

"അടുത്ത മണിക്കൂറുകളിൽ പരിശോധനയ്ക്ക് വിധേയമാക്കും" - റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി; ഫോർവേഡ് താരത്തിന് കഴുത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു

മരണം വരെ നിരാഹാര സമരം; മമത സർക്കാരിനെതിരെ ജീവൻ- മരണ പോരാട്ടത്തിൽ ആറ് ഡോക്ടർമാർ