അവസാനപന്തില്‍ മലിംഗയോട് പറഞ്ഞത്, രഹസ്യം വെളിപ്പെടുത്തി രോഹിത്ത്

ഐപിഎല്‍ ഫൈനലില്‍ ചെന്നൈയ്‌ക്കെതിരെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത മുംബൈ ഇന്ത്യന്‍സിന് നിര്‍ണായകമായത് അവസാന ഓവര്‍ എറിയാന്‍ മലിംഗയെ നിയോഗിച്ചതായിരുന്നു. മലിംഗ, ക്യാപ്റ്റന്‍റെ വിശ്വാസം കാത്തപ്പോള്‍ മുംബൈ ഷോ കേയ്സിലെത്തിയത് നാലാം ഐപിഎല്‍ കിരീടമായിരുന്നു. രോഹിത്ത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയുടെ മികച്ച് വെളിപ്പെടുത്തുന്നതായിരുന്നു മലിംഗയ്ക്ക് അവസാന ഓവര്‍ നല്‍കാനുളള മുംബൈയുടെ തീരുമാനം.

അവസാന പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ രണ്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അപ്പോള്‍ ക്രീസിലുണ്ടായതാകട്ടെ ചെന്നൈ ബാറ്റ്‌സ്മാന്‍ ഷര്‍ദുല്‍ താക്കുര്‍ ആയിരുന്നു. അവസാന പന്തിനായി ഷര്‍ദുല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ലസിത് മലിംഗയ്ക്ക് രോഹിത്ത് പറഞ്ഞ് കൊടുത്ത രഹസ്യം അദ്ദേഹം തന്നെ വെളിപ്പെടുത്തി.

ക്രീസിലുളള ഷര്‍ദുലിനെ നന്നായി അറിയാമായിരുന്നത് തനിക്ക് ഏറെ സഹായകരമായെന്ന് രോഹിത്ത് പറയുന്നു. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കായി ഷര്‍ദുലിനൊപ്പം കളിച്ച അനുഭവസമ്പത്താണ് രോഹിത്തിന് തുണയായത്.

“കളി അവര്‍ക്ക് സമനിലയാക്കാന്‍ എളുപ്പമായിരുന്നു. അതുകൊണ്ട് തന്നെ വിക്കറ്റെടുക്കുക എന്നതല്ലാതെ വേറെ വഴിയില്ലായിരുന്നു. ഷാര്‍ദുലിനെ നന്നായി അറിയുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായി. കൂറ്റന്‍ ഷോട്ടിനായിരിക്കും ഷര്‍ദുല്‍ ശ്രമിക്കുകയെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് മലിംഗയുമായി ആലോചിച്ച് സ്ലോബോള്‍ യോര്‍ക്കര്‍ എറിയാന്‍ തീരുമാനിച്ചു” രോഹിത്ത് വെളിപ്പെടുത്തി.

2017ലും രോഹിത്ത് തന്റെ ക്യാപ്റ്റന്‍സി മികവ് കൊണ്ടായിരുന്നു മുംബൈയ്ക്ക് കിരീടം സമ്മാനിച്ചത്. അന്നെ പൂണെയ്ക്ക് ജയിക്കാന്‍ 11 റണ്‍സായിരുന്നു വേണ്ടിയുണ്ടിരുന്നത്. അന്ന് മിച്ചല്‍ ജോണ്‍സനെയാണ് രോഹിത്ത് പന്തേല്‍പിച്ചത്. ഇതോടെ ഒരു റണ്‍സിന് മുംബൈ ജയിച്ചു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം