ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ, ഇനി ആ റെക്കോഡ് ഭദ്രം; ഇന്ത്യൻ ക്രിക്കറ്റിനും ആവേശ വാർത്ത

രോഹിത് ശർമ്മ 2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച ഫോം തുടരുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്നത് ആവേശ വാർത്തയാണ്. വരാനിരിക്കുന്ന ടി 20 ലോകകപ്പ് സമയം ആകുമ്പോൾ ഹിറ്റ്മാൻ ഫോമിൽ എത്തുമ്പോൾ ആരാധകർക്ക് മാത്രമല്ല ഐസിസി കിരീടം മോഹിക്കുന്ന ഇന്ത്യൻ ഫാന്സിനും അത് സന്തോഷം നൽകുന്നു. ഇപ്പോൾ നടക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സുമായി നടക്കുന്ന മത്സരത്തിലാണ് തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി താരം ചരിത്ര നേട്ടത്തിൽ എത്തിയത്.

ചെന്നൈക്ക് എതിരെ നേടിയ തകർപ്പൻ അർദ്ധ സെഞ്ച്വറി നേട്ടം രോഹിത്തിന്റെ എത്തിച്ചത് ചെന്നൈ- മുംബൈ പോരാട്ടത്തിൽ ഏറ്റവും കൂടുതൽ റൺ എടുക്കുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്ന് 5 റൺ എടുത്തപ്പോൾ തന്നെ രോഹിത് ശർമ്മ ആ നേട്ടം സ്വന്തമാക്കിയതാണ്. അർദ്ധ സെഞ്ച്വറി നേട്ടം കൂടി ആയപ്പോൾ ആ നേട്ടത്തിന് ചന്തം കൂടിയെന്ന് പറയാം.

ചെന്നൈ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന മുംബൈക്ക് ബലമാകുന്നത് രോഹിത്തിന്റെ ഇന്നിംഗ്സ് തന്നെയാണ്. ഇതുവരെ 46 പന്തിൽ 76 റൺ എടുത്ത രോഹിത് മികച്ച ടച്ചിലാണ് നിൽക്കുന്നത്. മത്സരം അവസാന ഓവറിലേക്ക് കടക്കുമ്പോൾ രോഹിത്തിൽ തന്നെയാണ് മുംബൈ പ്രതീക്ഷകൾ വെക്കുന്നതും. നിലവിൽ 30 പന്തിൽ 75 റൺ വേണം മുംബൈക്ക് ജയിക്കാൻ.

ടോസ് നഷ്‌ടപ്പെട്ട് ആദ്യമിറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. ശിവം ദുബെ (38 പന്തിൽ 66*), റുതുരാജ് ഗെയ്‌ക്‌വാദ് (40 പന്തിൽ 69) എന്നിവരുടെ തകർപ്പൻ ഇന്നിങ്സിനും ചെന്നൈ നന്ദി പറയുന്നു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?