രോഹിത് ശര്‍മ്മ ഒരു മികച്ച ക്യാപ്റ്റനാണ്, പക്ഷേ..; ഇന്ത്യയുടെ ലോക കപ്പ് സാദ്ധ്യതകളെ കുറിച്ച് യുവരാജ് സിംഗ്

2023 ലോക കപ്പിന് 60 ദിവസത്തില്‍ താഴെ മാത്രം ശേഷിക്കെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരം യുവരാജ് സിംഗ്. രോഹിത് ശര്‍മ്മ ഒരു മികച്ച ക്യാപ്റ്റനാണെന്നും എന്നാല്‍ കിരീടം ചൂടണമെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിന് മികച്ച ടീമിനെ നല്‍കണമെന്നും യുവരാജ് പറഞ്ഞു.

എംഎസ് ധോണിയും മികച്ച ക്യാപ്റ്റനായിരുന്നെന്നും എന്നാല്‍ പരിചയസമ്പന്നരായ കളിക്കാരുള്ള മികച്ച ടീമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും 2011 ലെ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ യുവരാജ് പറഞ്ഞു. നിലവിലെ ടീമില്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ലോകകപ്പില്‍ കളിച്ച് പരിചയമുണ്ട്. പരിചയസമ്പന്നരായ കളിക്കാര്‍ മാത്രമല്ല, സ്വന്തമായി കളികള്‍ ജയിക്കാന്‍ കഴിവുള്ള ഒരുപാട് യുവതാരങ്ങളും ഇന്ത്യയിലുണ്ട്.

ഇത്രയും കാലം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചതുകൊണ്ടാണ് രോഹിത് വളരെ മികച്ച നേതാവായി മാറിയതെന്ന് ഞാന്‍ കരുതുന്നു. അവന്‍ സമ്മര്‍ദ്ദത്തിന്‍ കീഴില്‍ വളരെ വിവേകമുള്ള ആളാണ്. അനുഭവപരിചയമുള്ള ഒരു വിവേകമുള്ള ക്യാപ്റ്റന് നിങ്ങള്‍ ഒരു നല്ല ടീമിനെ നല്‍കേണ്ടതുണ്ട്. എംഎസ് ധോണി ഒരു മികച്ച ക്യാപ്റ്റനായിരുന്നു, പക്ഷേ അദ്ദേഹത്തിന് മികച്ച ടീമിനെയും ലഭിച്ചു- യുവരാജ് പറഞ്ഞു.

2011ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ് എന്നിവരുണ്ടായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിലെ പരിചയ സമ്പന്നരായ താരങ്ങള്‍ പലരും പരിക്കിന്റെ പിടിയിലാണ്. ബുംറയും രാഹുലുമൊന്നും ഇതുവരെ കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി