Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ഹിറ്റ്മാന്‍ ഹിറ്റായില്ലെങ്കിലും ആരാധകര്‍ ആശ്വാസത്തിലാണ്; ഡക്കാകാതിരുന്ന രോഹിത്തിന് ട്രോളന്മാരുടെ ഹാസ്യത്തില്‍ പൊതിഞ്ഞ ആദരം!

, 9:51 pm

നിലനില്‍പ്പിന്റെ പോരാട്ടത്തിനാണ് ഇന്ന് ഐപിഎല്ലില്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. നിര്‍ണായ മത്സരത്തില്‍ വിജയം മാത്രം മുന്നില്‍ കണ്ടിറങ്ങിയ മുംബൈ ചെറിയ സ്‌കോറിലേക്ക് ഒതുങ്ങി കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ മുംബൈ നായകന്‍ രോഹിത്ത് വീണ്ടും ആരാധകരെ നിരാശരാക്കി. പത്ത് ബോളിന്‍ ആറ് റണ്‍സാണ് ഹിറ്റമാന്റെ സമ്പാദ്യം.

എങ്കിലും ആരാധകര്‍ സന്തോഷത്തിലാണ്. തങ്ങളുടെ സൂപ്പര്‍ താരം ഡക്കില്‍ പുറത്തായില്ലല്ലോ എന്നാണ് അവരുടെ സന്തോഷം. അത് അത്രമാത്രം ആഘോഷമാക്കി സന്തോഷിക്കുകയാണ് ട്രോളന്മാര്‍. മുംബൈ ഇന്ത്യന്‍സിന്റെ 9-ാം ഓവറിലാണ് താരത്തിന്റെ പുറത്താകാല്‍ രാജ്പൂട്ടിന്റെ ബോളില്‍ യുവരാജിന് ക്യാച്ച് നല്‍കിയായിരുന്നു രോഹിത്തിന്റെ പുറത്താകല്‍. പതിവു പോല്‍ ബാറ്റിലേക്ക് ദയനീയമാക്കി നോക്കി തിരിച്ച് മടങ്ങുമ്പോള്‍ 10 ബോളില്‍ ആറ് റണ്‍സായിരുന്നു സമ്പാദ്യം.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 16.2 ബോളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 എന്ന നിലയിലാണ് മുംബൈ.

ചില ട്രോള്‍ വിശേഷങ്ങള്‍;

Advertisement