ഐപിഎലിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യന്‍ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് തുടക്കമാവുക. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1ന് ഓസ്‌ട്രേലിയയോട് തോറ്റ് പരമ്പര കൈവിട്ട ശേഷമാണ് ഇന്ത്യയുടെ വരവ്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങാന്‍ തന്നെയാവും ഇന്ത്യയുടെ ശ്രമം. അതേസമയം ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ട രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരെ കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിലവിലുളള ടീമിനെ മാറ്റി പുതിയൊരു ടീമിനെ കളിപ്പിക്കാനാവും കോച്ച് ഗൗതം ഗംഭീര്‍ ശ്രമിക്കുക. രോഹിത് ശര്‍മയെ ഒഴിവാക്കി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ജസ്പ്രീത് ബുംറയ്ക്ക് നല്‍കിയേക്കും. ടെസ്റ്റ് ടീമില്‍ രോഹിത് കളിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റുകള്‍ കളിച്ച രോഹിത് കുറഞ്ഞ സ്‌കോറിലാണ് മിക്ക ഇന്നിങ്‌സുകളിലും പുറത്തായത്. ഇതാണ് ടെസ്റ്റ് ടീമിലെ ഹിറ്റ്മാന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്.
Read more
അതേസമയം ബുംറയെ ക്യാപ്റ്റനാക്കുകയാണെങ്കില്‍ വൈസ് ക്യാപ്റ്റനായി മറ്റൊരു യുവതാരത്തെ തിരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 20നാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് തുടക്കമാവുക. കഴിഞ്ഞ തവണ നടന്ന പരമ്പരയില്‍ 2-2നാണ് സീരീസ് അവസാനിച്ചത്. അന്ന് വിരാട് കോഹ്ലിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇംഗ്ലണ്ട് സീരീസിന് പിന്നാലെ ബംഗ്ലാദേശിനെതിരെ മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യന്‍ ടീം കളിക്കും.