ടി20 ലോകകപ്പിലെ സൂപ്പര്‍ 12ലെ നാലു മല്‍സരങ്ങളിലും പുറത്തിരുത്തിയ റിഷഭ് പന്തിനെ അഞ്ചാം മത്സരത്തില്‍ ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിനെ തഴഞ്ഞായിരുന്നു റിഷഭിനെ സിംബാബ്വെയ്ക്കെതിരേ പ്ലെയിംഗ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്.
ഈ ലോകകപ്പില്‍ ഞങ്ങളുടെ സംഘത്തില്‍ ഇതുവരെ ഒരു അവസരം പോലും ലഭിച്ചിട്ടില്ലാത്ത ഒരേയൊരാള്‍ റിഷഭാണ്. അവനു ഒരു ഗെയിം നല്‍കണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഡിക്കെയ്ക്കു പകരം കളിപ്പിച്ചതെന്നാണ് രോഹിത് പറഞ്ഞത്.
അവസരം ലഭിച്ചെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ താരത്തിനായില്ല. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ റിഷഭിനു വെറും അഞ്ചു ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. മൂന്നു റണ്‍സ് മാത്രമെടുത്ത താരം വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് പുറത്താവുകയായിരുന്നു.
സിംബാബ്‌വെയ്‌ക്കെതിരെ പരാജയമായതോടെ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ റിഷഭിനെ ഒഴിവാക്കി ഡിക്കെയെ ഇന്ത്യ തിരിച്ചുവിളിക്കുമെന്നാണ് കരുതേണ്ടത്.