ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 6 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് മടങ്ങിയെത്തി. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ ഹാട്രിക് സിക്‌സറുകൾ പറത്തി ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടിന് ഒടുവിലാണ് ടീം ജയിച്ചുകയറിയത് . ഇന്ത്യൻ പ്രീമിയർ ലീഗിലെ 1000-ാം മത്സരം എന്ന നിലയിലും രോഹിതിന്റെ പിറന്നാൾ ദിനം എന്ന നിലയിലുമൊക്കെ പ്രത്യേകതയുള്ള പോരാട്ടം മുംബൈ ജയിച്ചു കയറുക ആയിരുന്നു.
പിറന്നാൾ ദിനത്തിൽ നായകൻ വെറും 3 റൺസിന് പുറത്തായെങ്കിലും സഹതാരങ്ങൾ അദ്ദേഹത്തിന് സമ്മാനം നൽകുക ആയിരുന്നു. മുംബൈയെ 150 മത്സരങ്ങളിലായി രോഹിത് നയിക്കാൻ തുടങ്ങിയിട്ട് എന്നൊരു പ്രത്യേകതയുമുണ്ടായിരുന്നു മത്സരത്തിന്.
ഇതിനിടയിൽ ഒരു വിവാദം ശക്തമായിരിക്കുകയാണ്. സന്ദീപ് ശർമ്മയുടെ പന്തിലാണ് രോഹിത് പുറത്തായത്. അപകടം ഒന്നും തോന്നിക്കാത്ത പന്തിൽ ബെയിൽസ് താഴെ വീഴുമ്പോൾ അമ്പയർ യാതൊരു സംശയവും കൂടാതെ ഔട്ട് വിധിക്കുന്നു , നായകൻ രോഹിതും തീരുമാനത്തെ അംഗീകരിച്ച് മടങ്ങുകയും ചെയ്തു . എന്നിരുന്നാലും, രോഹിതിന്റെ പുറത്താക്കലിന്റെ സ്ലോ മോഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, അവിടെ അത് പന്തല്ല, മറിച്ച് സഞ്ജു സാംസണിന്റെ ഗ്ലൗസാണ് ബെയിൽസ് താഴെ ഇട്ടതെന്ന് ഒരു വിഭാഗം ആരാധകർ തെളിവുകളുമായി വരുന്നു
സഞ്ജുവിന്റെ ഗ്ലൗസ് തട്ടിയപ്പോൾ മാത്രമാണ് ബെയിൽസ് താഴെ വീണതെന്ന് കാണിക്കുന്ന വീഡിയോ വൈറൽ ആകുമ്പോൾ തന്നെ മറ്റൊരു ആംഗിളിൽ പന്ത് നേരെ സ്റ്റമ്പിലേക്ക് കയറുന്നതായി തോന്നും. എന്തായാലും സഞ്ജു ചെയ്തത് ചതിയാണ് രോഹിതിന്റെ പുറത്താക്കലിന് കാരണമായതെന്നു അഭിപ്രായം ശക്തമാണ്.