രോഹിത് ശര്‍മ്മ കാണിച്ച പിഴവ് ബാബറിനും സംഭവിച്ചു, മികച്ച ക്യാപ്റ്റന്‍ താനാണെന്ന് ഷനക തെളിയിച്ചു

മുരളി മേലേട്ട്

ഏഷ്യാകപ്പ് ക്രിക്കറ്റ് പടിയിറങ്ങി ആരും പ്രതീക്ഷ വെക്കാതിരുന്ന ശ്രീലങ്ക കപ്പുയര്‍ത്തി മടങ്ങുന്നു. ഒരു കറുത്ത കുതിരയായി അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്മാരാകുമെന്ന് കണക്കുകൂട്ടിയവര്‍ ധാരാളം. ആദ്യമത്സരത്തില്‍ അഫ്ഗാനുമുന്നില്‍ ശ്രീലങ്ക തകര്‍ന്നു തരിപ്പണമായപ്പോള്‍ ശ്രീലങ്കയേ തള്ളിയവര്‍ അതിലേറെ വന്‍താരനിരയില്ലാത്ത ശ്രീലങ്കന്‍ വിജയം അവരുടെ ഓള്‍റൗണ്ട് മികവിലായിരുന്നു.

നിര്‍ണ്ണായക കളികളില്‍ ടോസ് അനുകുലമായി കറങ്ങിവിണതും കാരണം യുഎഇ രണ്ടാമത് ബാറ്റുവീശുന്നവരെ ബഹുഭൂരിപക്ഷവും തുണയ്ക്കുന്നപിച്ചുകളാണ്. ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ 5 കളിച്ചു അതില്‍ നാലുതവണയും ടോസുലഭിച്ചില്ല ടോസുലഭിച്ചാല്‍ എല്ലാടീമുകളും മുന്‍പിന്‍ നോക്കാതെ ബൗളിംഗ് തെരഞ്ഞെടുക്കുന്നു. എന്തുകൊണ്ട്, യുഎഇ യുടെ ഗ്രൗണ്ടുകള്‍ അത്തരത്തില്‍ പെരുമാറുന്നതിനാലിണത്.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ടോസു ലഭിച്ചു, 3 വിക്കറ്റ് വീണതോടെ കപ്പുനേടിമട്ടിലാണ് പിന്നീട് പാക്കിസ്ഥാന്‍ കളിച്ചത്. നവാസ് എന്ന ബൗളറെ ഉപയോഗിച്ചിരുന്നെങ്കില്‍ ശ്രീലങ്കന്‍ ബാറ്റിംഗിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. രോഹിത് ശര്‍മ്മ കാണിച്ച പിഴവ് പാകിസ്ഥാന്‍ ബൗളേഴ്‌സിനെ ഉപയോഗിക്കുന്നതില്‍ ബാബറിനും സംഭവിച്ചു. പേസ് ബൗളര്‍മാര്‍ രണ്ടാം വരവില്‍ നല്ല തല്ലുവാങ്ങി ഫീല്‍ഡിലെ പിഴവുകള്‍ ശ്രീലങ്കയ്ക്കു തുണയുമായി 170 എന്നമോശമല്ലാത്ത സ്‌കോര്‍ നേടി. അതിനെ ഡിഫന്റുചെയ്യാന്‍ ശ്രീലങ്കന്‍ ബൗളേഴ്‌സിനു സാധിച്ചു ആവശ്യമെങ്കില്‍ എട്ടു ബൗളിംഗ് ഓപ്ഷനുകള്‍ അവര്‍ക്കുണ്ട്.

ഈ ടൂര്‍ണമെന്റിലെ മികച്ച ക്യാപ്റ്റന്‍ താനാണെന്ന് ഷനക വിജയങ്ങളിലൂടെ തെളിയിച്ചു. 6 കളിയില്‍ 4 നിര്‍ണായക നിമിഷത്തില്‍ ടോസുലഭിച്ചു ടൂര്‍ണമെന്റിലെ ഏറ്റവും മോശം ടീമുകളില്‍ ഒന്നായിരുന്നു. പാകിസ്ഥാന്‍ അവരുടെ ഫൈനല്‍ പ്രവേശനം നിര്‍ണായക സമയത്ത് കൂടുതല്‍ ടോസുലഭിച്ചതിലൂടെയാണ്. ഇന്ത്യക്കെതിരെയും അഫ്ഗാനെതിരേയും സൂപ്പര്‍4 ല്‍ കഷ്ടിച്ചു കടന്നു. ഫൈനലില്‍ എത്തി ഇന്ത്യന്‍ തോല്‍വികളില്‍ ടോസിനും പ്ലേയിംഗ് 11 നെ തിരഞ്ഞെടുത്തതിനും രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലെ പിഴവുകളും കാരണമായി.

ഏറ്റവും കുറച്ചു ടോസു ലഭിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് പാകിസ്ഥാനെതിരേ ആദ്യ മത്സരത്തില്‍ മാത്രം. പിന്നീട് ഹോങ്കോങ് സൂപ്പര്‍ 4 ല്‍ എല്ലാമത്സരത്തിലും ടോസു പോയി. ടീമിന്റെ പ്രധാന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റു പിന്‍മാറിയതും സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായകമായ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിലും ശ്രീലങ്കന്‍ മത്സരത്തിലും പ്രതിഫലിച്ചു. ഈ മത്സരങ്ങളില്‍ ഒരു ആറാം ബൗളറേ ഉപയോഗിക്കാതിരുന്നതിലൂടെ ഒരു ബോള്‍ ശേഷിക്കെ രണ്ടുതവണ തോറ്റു. ഇതിന്റെ പൂര്‍ണമായും ഉത്തവാദി ക്യാപ്റ്റന്‍ മാത്രമാണ്. മറ്റു ബൗളേഴ്‌സ് അടിവാങ്ങിയപ്പോഴും ദീപക് ഹൂഡയേബൗളിംഗില്‍ ഉപയോഗിച്ചില്ല. അല്ലെങ്കില്‍ ജഡേജ യ്ക്കു പകരം അക്‌സര്‍പട്ടേല്‍ എന്ന ഓള്‍റൗണ്ടറേ ഇറക്കണമായിരുന്നു. തോല്‍വിയിലേക്ക് ഇന്ത്യ തള്ളിവിട്ടത് ഈ തീരുമാനങ്ങളാണ്.

തങ്ങളുടെ ആയുധങ്ങളുടെ പോരായ്മയേക്കുറിച്ചു ഉത്തമബോധ്യമുള്ള ക്യാപ്റ്റനായിരുന്നു ഷനക സൂപ്പര്‍ താരങ്ങളുമില്ലാത്ത ടീം മികച്ച ഫീല്‍ഡീങ്ങിലും ബൗളേഴ്‌സിനെ ഉപയോഗിച്ചതിലെ മികവും പരസ്പരം പ്രോത്സാഹിപ്പിക്കുന്ന കളിക്കാരും പോരാട്ട വീര്യവും ശ്രീലങ്കന്‍ വിജയത്തില്‍ എടുത്തു പറയേണ്ടതാണ്. നമ്മുടെ ടീമിന്റെ കരുത്ത് ചോര്‍ത്തിയത് പലപ്പോഴുംപരസ്പര ആശയവിനിമയം നടത്തുന്നതിലെ അഭാവമാണ്. മുന്‍ ക്യാപ്റ്റന്‍ കോഹ്ലി ടീമിനെ നയിച്ചിട്ടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യ ഇവരോട് രോഹിത് ശര്‍മ്മ ആശയവിനിമയം നടത്തുന്നതിനു തയ്യാറല്ല.

മുബൈ ഇന്ത്യന്‍സു വിട്ട ഹാര്‍ദ്ദികിനോടു രോഹിത് ശര്‍മ്മ ബൗളിംഗ് സമയത്ത് പോലും ആശയവിനിമയം നടത്തുന്നില്ല. സൂപ്പര്‍ താരങ്ങളുടെ ബാഹൂല്ല്യത്തിലും പരസ്പര ധാരണ ഇല്ലായ്മ ഇന്ത്യയേ തോല്പിച്ചു. എങ്കില്‍ എല്ലാവരെയും എല്ലാസമയത്തും ചേര്‍ത്തു നിര്‍ത്തിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തങ്ങളുടെ ടീമിന്റെ ആത്മാവറിഞ്ഞു നയിക്കുന്നതില്‍ വിജയിച്ചു. അതിലൂടെ ചാമ്പ്യന്മാരായി ഒറ്റക്കാര്യം ഇന്‍ഡ്യയൂടെ പ്ലേയിംഗ് ഇലവനില്‍ ആരും വരട്ടെ അവരുടെ കഴിവനുസരിച്ചു നയിക്കാന്‍ രോഹിത് ശര്‍മ്മ തയ്യാറാകണം. ഈഗോ കളത്തിനു പുറത്തമേ സൂക്ഷിക്കുക .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി