എടാ കൊച്ചുചെറുക്കാ തമാശ കാണിച്ചാൽ ഇടി ഉറപ്പ്, വൈറലായി രോഹിത് ശർമയുടെ വീഡിയോ; ഇരയായത് വാഷിംഗ്ടൺ സുന്ദർ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 32 റൺസിന്റെ ജയമാണ് സ്വന്തമാക്കാൻ സാധിച്ചത്. ശ്രീലങ്ക ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓാവറിൽ 208 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ശ്രീലങ്ക മുന്നിലെത്തി. ആദ്യ മത്സരം ടൈയിൽ അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ പുതുമുഖം ജെഫ്രി വാൻഡർസേയാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക തുടക്കത്തിലേ തകർച്ചക്ക് ശേഷം പിന്നെ പിന്നെ കരകയറി വരുക ആയിരുന്നു. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു തിളങ്ങി.

മത്സരരത്തിൽ ഇന്ത്യ തോറ്റെങ്കിലും രോഹിതും വാഷിംഗ്ടണും ഉൾപ്പടെ രസകരമായ ഒരു നിമിഷം വൈറലായി. ശ്രീലങ്കയുടെ ഇന്നിംഗ്‌സിൻ്റെ 33-ാം ഓവറിൽ, പന്തെറിഞ്ഞ സുന്ദർ പന്തെറിയൻ റണ്ണപ്പ് എടുത്ത് ഒരിക്കൽ പിന്മാറി. രണ്ടാമതും സുന്ദർ ഇതാവർത്തിച്ചു. അതേസമയം, സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് സുന്ദറിന്റെ അരികിലേക്ക് ഓടിയെത്തി ഇടിക്കും എന്ന തരത്തിലുള്ള ആംഗ്യമാണ് കാണിച്ചത്. ഈ വീഡിയോ വൈറലായിട്ടുണ്ട്.

ശ്രീലങ്ക ഉയർത്തിയ താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റ് പോകുമ്പോൾ 97 റൺസ് ആയിരുന്നു സ്കോർ ബോർഡിൽ. രോഹിത് ശർമ്മ 44 പന്തിൽ 64 റൺസ് നേടി നല്ലൊരു തുടക്കം ഈ മത്സരത്തിലും നൽകി. വൈസ് ക്യാപ്റ്റൻ ശുഭമൻ ഗിൽ 44 പന്തിൽ 35 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. പിന്നീട് വന്ന ഓൾറൗണ്ടർ അക്‌സർ പട്ടേൽ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 44 പന്തിൽ 44 റൺസ് നേടി. വിരാട് കോലി (14 റൺസ്) , ശ്രേയസ് അയ്യർ (7 റൺസ്), കെ എൽ രാഹുൽ(പൂജ്യം) എന്നിവർ മോശം ബാറ്റിംഗ് ആണ് കാഴ്ച വെച്ചത്. രണ്ട് മത്സരങ്ങളായി സൂപ്പർ താരങ്ങൾ മികച്ച പ്രകടനങ്ങൾ നടത്താത്തതിൽ ഇന്ത്യൻ ആരാധകർ നിരാശയിലാണ്.

പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച നടക്കുമ്പോൾ സമനിലയിൽ സീരീസ് അവസാനിപ്പിക്കാനാകും ഇന്ത്യൻ ശ്രമം.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദുസ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ