Connect with us

CRICKET

വീണ്ടും അമ്പരപ്പിച്ച് രോഹിത്തും റിതികയും!

, 1:25 pm

കുറച്ച് കാലമായി മാധ്യമങ്ങളിലെ താരമാണ് രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്‌ദേശാണ്. ഒരു നിഴല്‍പോലെ എപ്പോഴും രോഹിതിനൊപ്പമുള്ള റിതികയെ ഇന്ത്യന്‍ ടീമിലെ പതിനേഴാം അംഗമായാണ് ചിലര്‍ തമാശയ്ക്ക് വിശേഷിപ്പിക്കാറ്.

ജീവിതപങ്കാളിയ്ക്ക് ഏറ്റവും മികച്ച സമ്മാനങ്ങള്‍ നല്‍കാന്‍ രോഹിത് ശര്‍മയെ കഴിഞ്ഞേ ആളുള്ളു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തന്റെ പതിനേഴാം സെഞ്ച്വറി കരസ്ഥമാക്കിയ രോഹിത് മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു .

ഇപ്പോള്‍ തനിക്ക് കിട്ടിയ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ജീവിതപങ്കാളിക്കുള്ള പ്രണയസമ്മാനമാണ് എന്നാണ് ഹിറ്റ്മാന്‍ പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രോഹിത് ഭാര്യ റിതികയ്ക്ക് ഈ സമ്മാനം സമര്‍പ്പിക്കുന്നതായി പറഞ്ഞത്.

Happy Valentine’s Day Rits @ritssajdeh

A post shared by Rohit Sharma (@rohitsharma45) on

@rohitsharma45 ❤️👏

A post shared by Ritika Sajdeh (@ritssajdeh) on

ദക്ഷിണാഫ്രിക്കന്‍ പേസ്ബോളര്‍ എങ്കിടിയുടെ ബോളില്‍ പുറത്താവുമ്പോള്‍ രോഹിത്തിന്റെ വക 115 റണ്‍ പിറന്നിരുന്നു. 126 ബോളുകളില്‍ നിന്ന് 11 ഫോറും 4 സിക്സുമടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ മോശം ഫോം കൊണ്ട് ഏറെ വിമര്‍ശനങ്ങളാണ് രോഹിത് ശര്‍മ്മ നേരിട്ടത്.

നേരത്തെ മൊഹാലിയില്‍ ഇരട്ടസെഞ്ചുറി നേടിയപ്പോള്‍ ജീവത്തില്‍ രോഹിതിന് അത് ഇരട്ടിമധുരം നല്‍കി. മറ്റൊന്നുമല്ല, ഭാര്യ റിതികയ്ക്ക് വിവാഹ വാര്‍ഷിക ദിനത്തില്‍ ഇതിലും മനോഹരമായൊരു സമ്മാനം രോഹിതിന് നല്‍കാനില്ലായിരുന്നു. ആ സമ്മാനം പ്രണയാതുരമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റിതികയ്ക്ക് കൈമാറിയത്.

ഗാലറിയില്‍ രോഹിതിന്റെ ബാറ്റിങ് കണ്ടുനില്‍ക്കുകയായിരുന്നു റിതിക സജ്ദേഹ്. ഇരട്ട സെഞ്ചുറിയിലേക്ക് രോഹിത് അടുക്കുന്തോറും റിതിക പ്രാര്‍ഥനകളുമായി ഗ്യാലറിയില്‍ ഇരുന്നു. രോഹിത് ഇരട്ട സെഞ്ചുറി നേടിയതും റിതികയ്ക്ക് കരച്ചില്‍ അടക്കി നിര്‍ത്താനായില്ല. രോഹിതാകട്ടെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയായ ഉടനെ വിവാഹമോതിരത്തില്‍ ചുംബിച്ച് റിതികയ്ക്ക് ഫ്‌ലൈയിങ് കിസ്സ് നല്‍കി. അതോടെ റിതികയുടെ കണ്ണുനീര്‍ ആ ചുംബനത്തില്‍ അലിഞ്ഞുചേര്‍ന്നു. അന്നത്തെ ആ നിമിഷങ്ങള്‍ ആരാധകര്‍ നെഞ്ചേറ്റിയിരുന്നു.

Don’t Miss

CELEBRITY TALK12 mins ago

ഉണ്ണി മുകുന്ദന്റെ കരിഷ്മയ്ക്ക് ഒരു അനുഷ്‌ക്ക ടച്ചുണ്ട്, അതിന്റെ കാരണം രസകരമാണ്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചാണക്യ തന്ത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയില്‍ പെണ്‍വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ കുറേ പേര്‍ പറഞ്ഞത് ഉണ്ണിയുടെ...

CRICKET24 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK26 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL33 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES34 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE59 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS1 hour ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL1 hour ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL1 hour ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA1 hour ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....