ഓസ്‌ട്രേലിയക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ തന്റെ ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും എല്ലാം നിരാശപ്പെടുത്തുന്ന സമയത്ത് രോഹിത് ശർമ്മയ്ക്ക് എതിരെ വിമർശനങ്ങൾ തുടരുകയാണ്. ബ്രിസ്‌ബേനിലെ ഗബ്ബയിൽ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ മൂന്നാം ടെസ്റ്റിലും , അതും ബാറ്റിംഗിന് അനുകൂല സാഹചര്യത്തിലും അദ്ദേഹം നിരാശപ്പെടുത്തി.
മൂന്നാം ദിനം രോഹിത് രാഹുലിനൊപ്പം ക്രീസിൽ നിൽക്കുന്ന സമയത്താണ് മഴ മൂലം സെക്ഷൻ നേരത്തെ അവസാനിച്ചത്. ഇന്ന് നാലാം ദിനം ബാറ്റിംഗിന് പറ്റിയ സാഹചര്യത്തിൽ രോഹിത്തിൽ നിന്ന് മികച്ച ഇന്നിംഗ്സ് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. വെറും 10 റൺ മാത്രമെടുത്ത് താരം കമ്മിൻസിന് മുന്നിൽ പുറത്താക്കുക ആയിരുന്നു.
തുടർച്ചയായി നായകൻ നിരാശപ്പെടുത്തുന്ന സാഹചര്യത്തിൽ ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ഇപ്പോൾ ശക്തമാണ്. രോഹിത്തിന് പകരം ബുംറ തന്നെ നയിച്ചാൽ മതിയെന്നും മറ്റേതെങ്കിലും താരം പകരം ഇറങ്ങട്ടെ എന്നുമൊക്കെയാണ് ആരാധകർ പറയുന്നത്. ടെസ്റ്റിൽ അവസാന 10 ഇന്നിങ്സിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി നേട്ടം മാത്രമാണ് രോഹിത്തിന് ഉള്ളത്.
ഇതിനെല്ലാം ഇടയിൽ, രോഹിത് ശർമ്മ ഉടൻ വിംരമിക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നു. പുറത്തായി നിരാശനായി ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോൾ, താരം തന്റെ ഗ്ലൗസ് പരസ്യ ബോർഡുകൾക്ക് പിന്നിൽ ഇടുക ആയിരുന്നു. ഇത് താരം വിരമിക്കാൻ ഒരുങ്ങുന്നതിന്റെ സൂചന ആണെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്ന അഭിപ്രായം.
അടുത്ത ടെസ്റ്റിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് എക്‌സിൽ ആളുകളിൽ ഭൂരിഭാഗവും പറയുന്നത്.
https://x.com/div_yumm/status/1868818456138989890?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1868818456138989890%7Ctwgr%5E0838e68b16503195c7ccfea63b1054ee0358a53f%7Ctwcon%5Es1_&ref_url=https%3A%2F%2Fcricketaddictor.com%2Fcricket-news%2Frohit-sharma-confirmed-retirement-india-skippers-act-after-brisbane-test-failure-fuels-rumors%2F