ലോകകപ്പ് ടീമില്‍ അഴിച്ചുപണിയ്ക്ക് രോഹിത്, സൂപ്പര്‍ താരത്തെ ഫോണില്‍ ബന്ധപ്പെട്ടു

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ചില മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നു സൂചന നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കയുമായുള്ള ഏഷ്യാ കപ്പ് ഫൈനലിനു ശേഷം സംസാരിക്കവേയാണ് രോഹിത് ടീം മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. പക്ഷേ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ സഞ്ജു സാംസണിന് ലോകകപ്പ് ടീമിലേക്ക് വിളിയെത്തില്ല.

ബാറ്റിംഗിലും ബോളിംഗിലും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരെയാണ് തങ്ങള്‍ക്കു ആവശ്യമെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്. അത് ആരൊക്കെയാണ് എന്നത് സംബന്ധിച്ചും വ്യക്തമായ ചിത്രമുണ്ട്. ഒരാള്‍ ആര്‍ അശ്വിനാണെങ്കില്‍ മറ്റൊരാള്‍ യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്.

സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ എല്ലാവരും ലൈനിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ആര്‍ അശ്വിനുമായി ഞാന്‍ സംസാരിക്കുന്നുണ്ട്. ഫോണിലൂടെ അദ്ദേഹത്തോടു ഞാന്‍ ഇതുമായി ബന്ധപ്പെട്ടു സംസാരിക്കുകയും ചെയ്തു കഴിഞ്ഞു.

അതുകൊണ്ടു തന്നെ അശ്വിനും ലോകകപ്പ് സ്‌ക്വാഡിലെത്താന്‍ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ പരിഗണിക്കപ്പെടുന്നയാളാണ് വാഷിങ്ടണ്‍ സുന്ദറും. ബാറ്റ് കൊണ്ടും, ബോള്‍ കണ്ടും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരെയാണ് ഞങ്ങള്‍ക്കു ആവശ്യം- രോഹിത് വ്യക്തമാക്കി.

Latest Stories

പി വി അൻവറിന് പിന്നിൽ അധോലോക സംഘം; തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് പി ശശി

'തിലക് വർമ്മയ്ക്ക് കിട്ടിയത് മുട്ടൻ പണി'; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

'കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നു' കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്ന് കെ രാജന്‍

ഇന്ത്യയുടെ എപിക് ബാറ്റിൽ; 103 നീക്കത്തിൽ നിഹാൽ സരിനെ വീഴ്ത്തി ആർ പ്രഗ്നാനന്ദ

'ഇനി എല്ലാം ഡിജിറ്റൽ പകർപ്പ് മതി'; വാഹനപരിശോധന സമയത്ത് അസൽപകർപ്പിന്റെ ആവശ്യമില്ല, പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്

രോഹിത്തിനെ ആരും മൈൻഡ് പോലും ആക്കുന്നില്ല, ഹൈപ്പ് മുഴുവൻ കോഹ്‌ലിക്ക് മാത്രം; കാരണങ്ങൾ നികത്തി ആകാശ് ചോപ്ര

'തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം'; ആന എഴുന്നള്ളിപ്പിലെ കോടതി നിർദേശത്തിൽ വിമർശനവുമായി തിരുവമ്പാടി

പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ സൂര്യയുടെ 'അലറല്‍', എങ്കിലും കളക്ഷനില്‍ മുന്‍പന്തിയില്‍; 'കങ്കുവ' ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; മുനമ്പത്തെ ഭൂസമരം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍; ബിഎല്‍ഒയോട് വിശദീകരണം തേടി