Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

റിതികയ്ക്ക് പ്രണയദിനത്തിന് മുമ്പ് സമ്മാനവുമായി രോഹിത്; ആരാധകരുടെ ഹൃദയം കീഴടക്കി വീണ്ടും ഹിറ്റ്മാന്‍

, 7:49 pm

വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മ.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് സെഞ്ച്വറി. 101 ബോളുകളില്‍ നിന്നാണ് രോഹിത്ത് സെഞ്ച്വറി നേടിയത്. 10 ഫോറുകളും 4 സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ സെഞ്ച്വറി പ്രകടനം. പരമ്പരയില്‍ ആദ്യമായാണ് രോഹിത് അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്.

ദക്ഷിണാഫ്രിക്കന്‍ പേസ്‌ബോളര്‍ എങ്കിടിയുടെ ബോളില്‍ പുറത്താവുമ്പോള്‍ രോഹിത്തിന്റെ വക 115 റണ്‍ പിറന്നിരുന്നു. 126 ബോളുകളില്‍ നിന്ന് 11 ഫോറും 4 സിക്‌സുമടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന പരമ്പരയില്‍ മോശം ഫോം കൊണ്ട് ഏറെ വിമര്‍ശനങ്ങളാണ് രോഹിത് ശര്‍മ്മ നേരിട്ടത്. 20, 15, 0, 5 എന്നിങ്ങനെയാണ് പരമ്പരയിലെ ഇതുവരെയുള്ള രോഹിത് ശര്‍മ്മയുടെ സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്‍കിയത്. രോഹിത്തിനേ കൂടാതെ 23 പന്തില്‍ 34 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും നായകന്‍ കോഹ്‌ലിയുടേയും രഹാനെയുടേയും പാണ്ഡ്യയുടേയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പരമ്പരയില്‍ 3-1ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

ധോണിയും ഭുവനേശ്വറുമാണ് ക്രീസില്. 45 ഓവറില്‍ 239-6 എന്ന നിലയിലാണ് ഇന്ത്യ

Advertisement