ഇന്ത്യയെ പോലുള്ള വലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഇംഗ്ലണ്ടിനെ നയിക്കാന്‍ ജോ റൂട്ട് പോരെന്ന് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍. ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് തന്നെയാണ് അവരുടെ വിജയ സാദ്ധ്യത കുറച്ചതെന്നും നായകനായി റൂട്ട് പോരെന്ന് വീണ്ടും തെളിഞ്ഞെന്നും ചാപ്പല്‍ പറഞ്ഞു.
‘റൂട്ടിന്റെ പ്രധാന പ്രശ്‌നം അയാള്‍ക്ക് സാഹചര്യത്തെ കുറിച്ച് ഒരു വികാരവുമില്ല എന്നതാണ്. ഇംഗ്ലണ്ട് തങ്ങളെ തന്നെ ഒരു അവസ്ഥയില്‍ എത്തിച്ചു. കാരണം മികച്ച ടീമുകള്‍ക്കെതിരെ ജോ ശരിയായ ആളല്ല. ആഷസ് പരമ്പരയ്ക്ക് മുമ്പായി ക്യാപ്റ്റനെ മാറ്റുകയെന്നത് നല്ല ആശയമല്ല. പക്ഷേ, അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങള്‍ വിജയിക്കാനുള്ള സാദ്ധ്യത വളരെ കുറയുകയാണ്’ ചാപ്പല്‍ പറഞ്ഞു.
Read more
ലോര്‍ഡ്‌സില്‍ അനായാസം വിജയം സ്വന്തമാക്കാമെന്ന വ്യാമോഹത്തോടെ ഇറങ്ങിയ ആതിഥേയരെ 151 റണ്‍സിനാണ് ഇന്ത്യ കൂപ്പുകുത്തിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 51.5 ഓവറില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മറ്റ് ബോളര്‍മാരും ചേര്‍ന്ന ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടി. ഇതോടെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.