കിവികളുടെ നാട്ടില്‍ ഇറങ്ങിയ കടുവകള്‍ ചിതറിയോടി; ചരിത്രവിജയത്തിന് പിന്നാലെ ഇന്നിംഗ്‌സ് തോല്‍വി

ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെ നേരിടാനിറങ്ങിയ ബംഗ്ലാദേശിന് വമ്പന്‍ തോല്‍വി. രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 117 റണ്‍സിനും കിവീസ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. സ്‌കോര്‍: ന്യൂസിലാന്‍ഡ് ഒന്നാം ഇന്നിംഗ്സ് ആറിന് 521 ഡിക്ല. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 126, രണ്ടാം ഇന്നിംഗ്സ് 278 (ഫോളോ ഓണ്‍) .

കിവീസ് ഒന്നാം ഇന്നിംഗ്‌സില്‍ മുന്നോട്ടുവെച്ച 521 റണ്‍സ് മറികടക്കാന്‍ ബാറ്റേന്തിയ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ 126 ല്‍ ഒതുങ്ങിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 278 നും വാല്‍ചുരുട്ടി.

രണ്ടാം ഇന്നിംഗില്‍ നാല് വിക്കറ്റ് വീഴ്ത്തി കൈല്‍ ജാമിസണ്‍ ബംഗ്ലാദേശിന്‍റെ തകര്‍ച്ച വേഗത്തിലാക്കി. നീല്‍ വാഗ്നര്‍ മൂന്ന് വിക്കറ്റ് വീവ്ത്തിയപ്പോള്‍ ടിം സൗത്തി, മിച്ചെല്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

കരിയറിലെ അവസാന മത്സരം കളിക്കുന്ന റോയ് ടെയ്‌ലറാണ് ബംഗ്ലാദേശിന്റെ അവസാന വിക്കറ്റ് വീഴ്ത്തിയത്. താരം അവസാനമായി പന്തെറിഞ്ഞത് എട്ട് വര്‍ഷങ്ങള്‍ മുന്‍പായിരുന്നു. വിക്കറ്റ് നേട്ടത്തോടെ താരത്തിന് വിടവാങ്ങാനായത് സഹതാരങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാഴ്ചയായി.

Latest Stories

"കഴിക്കുന്നതിന് മുൻപ് ആദ്യത്തെ ഉരുള തനിക്ക് തരും എന്നിട്ടേ വിക്കി കഴിക്കൂ" ആരാധകർ ഏറ്റെടുത്ത് നയൻതാരയുടെ ഡോക്യൂമെന്ററി

സന്തോഷ് ട്രോഫി; റെയിൽവേസിനെതിരെ കേരളത്തിന് വിജയ തുടക്കം

മഹാരഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി നേതൃത്വത്തിലുള്ള സഖ്യമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തെ പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ

മഹാരാഷ്ട്രയില്‍ 58.22% പോളിംഗ്; ഞെട്ടിച്ച് മുബൈ സിറ്റി, കനത്ത പോളിംഗ് ഇടിവ്; വമ്പന്‍ പോളിംഗ് ശതമാനവുമായി ജാര്‍ഖണ്ട്

വെണ്ണക്കരയില്‍ പോളിംഗ് ബൂത്തില്‍ സംഘര്‍ഷം; അവസാന മണിക്കൂറില്‍ മികച്ച പോളിംഗ്

മെസിയുടെ ടീമിലേക്ക് പോകാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല"; മുൻ ഇറ്റലി ഗോൾ കീപ്പറിന്റെ വാക്കുകൾ ഇങ്ങനെ

കേരളത്തിൽ മെസിയുടെ എതിരാളികൾ റൊണാൾഡോയുടെ അൽ നാസറോ?; തീരുമാനം ഉടൻ

കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; തൃശൂര്‍ ധ്യാന കേന്ദ്രത്തില്‍ സുരക്ഷിതയെന്ന് പൊലീസ്

ഇന്ത്യൻ കായിക മേഖലയുടെ മുഖച്ഛായ മാറ്റാൻ അർജന്റീന; നിരവധി തൊഴിൽ അവസരങ്ങൾ; സംഭവം ഇങ്ങനെ

Adiós, Rafa! ഒരു ഫെയറിടേൽ പോലെ അവസാനിക്കുന്ന കരിയർ