Ipl

അവനും ടീമിനൊപ്പം, കൂടുതല്‍ കരുത്താര്‍ജ്ജിച്ച് സഞ്ജുവും കൂട്ടരും

രാജസ്ഥാന്‍ റോയല്‍സിന്റെ വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മയര്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തി. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഹെറ്റ്മയര്‍ ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ ടീം വിട്ട് നാടായ ഗയാനയിലേക്ക് മടങ്ങിയത്. ഇപ്പോഴിത താരം ബാക്കി മത്സരങ്ങള്‍ കളിക്കാന്‍ തിരിച്ചെത്തിയതായി രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

ലഖ്നൗവിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയിലെത്തിയെങ്കിലും മൂന്ന് ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതിനാല്‍ ആ മത്സരം കളിക്കാന്‍ വിന്‍ഡീസ് താരത്തിന് കഴിഞ്ഞിരുന്നില്ല. അടുത്ത മത്സരത്തില്‍ താരം ടീമിലുണ്ടാകും.

ഹെറ്റ്മയര്‍ തിരിച്ചെത്തിയതോടെ രാജസ്ഥാന്‍ കൂടുതല്‍ ശക്തമാകും. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ രാജസ്ഥാന്റെ അടുത്തതും അവസാനത്തേതുമായ മത്സരം. 13 മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റോടെ രാജസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ രണ്ടാം സ്ഥാനത്തുണ്ട്.

ഐപിഎല്ലില്‍ ഫിനീഷര്‍ റോളില്‍ തകര്‍പ്പന്‍ ഫോമിലാണ് ഹെറ്റ്മേയര്‍. 11 മത്സരങ്ങളില്‍ നിന്ന് 72.75 ശരാശരിയില്‍ 291 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 166.29 സ്ട്രൈക്ക് റേറ്റിലാണ് ഇത്. ടൂര്‍ണമെന്‍റില്‍ ഒരു അര്‍ദ്ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.

Latest Stories

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന