തുടര്‍ച്ചയായി അഞ്ച് തോല്‍വികളോടെ രാജസ്ഥാന്‍ റോയല്‍സ് ടീം ഈ വര്‍ഷത്തെ ഐപിഎലില്‍ നിരാശപ്പെടുത്തുകയാണ്. അനായാസം ജയിക്കാമായിരുന്ന കളി വീണ്ടും കൈവിട്ടാണ് ഈ ടൂര്‍ണമെന്റിലെ മോശം ടീം തങ്ങളാണന്ന് ആര്‍ആര്‍ വീണ്ടും കാണിച്ചുതന്നത്. സഞ്ജു സാംസണിന്റെ അഭാവത്തില്‍ റിയാന്‍ പരാഗ് തന്നെയാണ് ഇത്തവണയും ടീമിനെ നയിച്ചത്. എന്നാല്‍ തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും കരകയറ്റാന്‍ ഇപ്രാവശ്യവും പരാഗിന് സാധിച്ചില്ല. ആര്‍സിബി ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 194 റണ്‍സ് എടുക്കാനെ രാജസ്ഥാന് സാധിച്ചുളളൂ.
ഇന്നലത്തെ തോല്‍വിയോടെ കടുത്ത നിരാശയിലാണ് രാജസ്ഥാന്‍ ടീമംഗങ്ങളും മാനേജ്‌മെന്റും. മത്സരത്തിന് പിന്നാലെ മദ്യവില്‍പ്പനശാലയിലേക്ക് പോവുന്ന രാജസ്ഥാന്‍ റോയല്‍സ് സിഇഒയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആര്‍ആര്‍ സിഇഒയായ ജേക്ക് ലഷ് മക്ക്രം ആണ് മദ്യപിക്കാനായി ഒരാള്‍ക്കൊപ്പം പോവുന്നത്. രാജസ്ഥാന്‍ വീണ്ടും തോറ്റതില്‍ വലിയ നിരാശയിലാണ് അദ്ദേഹമെന്ന് വീഡിയോയില്‍ വളരെ വ്യക്തമാണ്.
കളി കണ്ട് മടങ്ങുന്ന സമയം ഒരു ആര്‍സിബി ആരാധകനാണ് ഇത് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. നിരാശാജനകമായ തോല്‍വിയില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് ഇതിനിടയില്‍ ആരാധകന്‍ പറയുന്നു. ഐപിഎല്‍ പോയിന്റ് ടേബിളില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സുളളത്. ഒമ്പത് കളികളില്‍ രണ്ട് ജയവും എഴ് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റുകളാണ് അവര്‍ക്കുളളത്.
RR owner walks straight to Tonique after the loss against RCB#RCBvsRR pic.twitter.com/p1HkR06isd
— Sumukh Ananth (@sumukh_ananth) April 24, 2025