RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

രാജസ്ഥാൻ റോയൽസിനെ ഐപിഎൽ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞത് ശരിയായില്ല എന്നൊക്കെ ആരാധകർ അന്ന് പറഞ്ഞിരുന്നു . മുമ്പ് കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും ഐപിഎൽ കിരീട നേട്ടത്തേക്കാൾ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനിൽ പ്രധാനമെന്നും ശരൺദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎൽ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യൻ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണിൽ കുറഞ്ഞത് 700-800 റൺസെങ്കിലും സ്‌കോർ ചെയ്താൽ തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാൻ അടക്കം സെലക്ടർമാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യിൽ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാൽ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോൾ മറ്റ് ചില വിക്കറ്റ് കീപ്പർ-ബാറ്റർമാർ മിന്നുന്ന ഫോമിലേക്ക് ഉയർന്നു. അടുത്തിടെ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടി.” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.

അന്ന് നമ്മൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അസൂയ ആണെന്ന് പറഞ്ഞു. ഇപ്പോൾ സഞ്ജുവിനെ സംബന്ധിച്ച് പല വർഷങ്ങളിലും നമ്മൾ കണ്ട അതെ കുഴപ്പം വീണ്ടും കാണുന്നു. സ്ഥിരത കുറവ് തന്നെ, ഈ സ്ഥിരത കുറവ് അയാളെ പലപ്പോഴും തളർത്തിയിട്ടുണ്ട്. നന്നായി തുടങ്ങും, പിന്നെ മങ്ങും, പിന്നെ തിളങ്ങും, മങ്ങും അങ്ങനെയാണ് കാര്യങ്ങൾ. ഇന്ത്യൻ ജേഴ്സിയിൽ നിലവിൽ ടി 20 യിൽ മാത്രം അവസരം കിട്ടുന്ന സാഹചര്യത്തിൽ സഞ്ജുവിന് ആ ഫോർമാറ്റിൽ തന്നെ വമ്പൻ മത്സരമാണ് നേരിടുന്നത്. രാഹുലും ഇഷാനും പന്തും ജിതേഷും അടക്കമുള്ള വിക്കറ്റ് കീപ്പർമാരോട് മത്സരിക്കുമ്പോൾ അതിൽ പന്ത് മാത്രമാണ് നിലവിൽ താരത്തിന് വെല്ലുവിളി അല്ലാത്തത് എന്ന് പറയാം.

ഈ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ സഞ്ജു പരിക്കിന്റെ ബുദ്ധിമുട്ടിലാണ് കളിക്കുന്നത്. അതിനാൽ തന്നെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് പകരം പരാഗ് ടീമിനെ നയിക്കുന്നു. ബാറ്റിങ് മാത്രം തുടരാൻ ബിസിസിഐ അനുമത്ഹയി നൽകിയ സാഹചര്യത്തിൽ സഞ്ജു നിലവിൽ ഇമ്പാക്ട് താരമായിട്ടാണ് ഇറങ്ങുക. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ 37 പന്തിൽ 66 റൺ നേടി തിളങ്ങിയിരുന്നു. ഏത് സീസൺ തുടങ്ങിയാലും ആദ്യ മത്സരത്തിൽ തിളങ്ങുന്ന സഞ്ജു രണ്ടാം മത്സരത്തിൽ കൊൽക്കത്തയ്ക്ക് എതിരെ വെറും 13 റൺ മാത്രമെടുത്ത് മടങ്ങിയിരുന്നു .

ഇന്ന് മൂന്നാം മത്സരത്തിൽ ലീഗിലെ ദുർബല ബോളിങ് യൂണിറ്റ് ഉള്ള ചെന്നൈക്ക് എതിരെ കളിക്കുമ്പോൾ മികച്ച തുടക്കം കിട്ടിയെങ്കിലും 16 പന്തിൽ 20 റൺ എടുത്ത് സഞ്ജു മടങ്ങി. നൂർ അഹമ്മദിന്റെ പന്തിൽ ലോങ്ങ് ഓഫിലേക്ക് ഷോട്ട് കളിച്ച സഞ്ജുവിന് പിഴച്ചു. ടൈമിംഗ് തെറ്റി രചിന്ത രവീന്ദ്രയുടെ ക്യാച്ചിൽ ഇന്നിംഗ്സ് അവസാനിച്ചു. ഇഷാനും പന്തും രാഹുലും അടക്കമുള്ള താരങ്ങൾ നടത്തുന്ന മോശം പ്രകടനത്തിന്റെ ഗുണം എടുക്കാൻ സഞ്ജുവിന് സാധിക്കണം.

എന്തായാലും സ്ഥിരതയൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന ആളുകളോട് പറയുന്നു – ഇഷാനും രാഹുലും ശ്രേയസും അടക്കം മത്സരം നൽകുന്ന ഒരു ടീമിൽ സ്ഥിരത ഒരു കോമഡിയല്ല എന്ന് പറയുന്നു.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി