ഇന്നലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന പോരിൽ സീസണിലെ ആദ്യ സൂപ്പർ ഓവറിലേക്ക് രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ജയിപ്പിച്ചത് മിച്ചൽ സ്റ്റാർക്കിന്റെ പരിചയസമ്പത്ത് ആണ്. താരം എറിഞ്ഞ കളിയുടെ 18 , 20 ഓവറുകൾ മുഴുവൻ നല്ല കിടിലം യോർക്കറുകൾ ആയിരുന്നു. ഇത് രാജസ്ഥാന് കാര്യങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കി.
20-ാം ഓവറിൽ വെറും ഒമ്പത് റൺസ് പ്രതിരോധിച്ച സ്റ്റാർക്ക്, ഡെത്ത് ബൗളിംഗിൽ ഒരു മാസ്റ്റർക്ലാസ് കാഴ്ചവച്ചു. എട്ട് റൺസ് മാത്രം വഴങ്ങി മത്സരം സൂപ്പർ ഓവറിൽ എത്തിച്ചു. സൂപ്പർ ഓവറിലും നന്നായി പന്തെറിഞ്ഞ താരം 12 റൺ മാത്രമാണ് വഴങ്ങിയത്. ശേഷം സ്റ്റബ്സും രാഹുലും ചേർന്ന് മത്സരം ഡൽഹിക്ക് അനുകൂലമാക്കി മാറ്റി.
പ്രകടനത്തെ അനുസ്മരിച്ചുകൊണ്ട്, സ്കില്ലിനും ഭാഗ്യത്തിനും സ്റ്റാർക്ക് നന്ദി പറഞ്ഞു.
“വ്യക്തമായ ഒരു പദ്ധതിയോടെയാണ് ഞാൻ ഇറങ്ങിയത് . ചിലപ്പോൾ നമുക്ക് മുന്നോട്ട് പോകാൻ ഭാഗ്യം കൂടി വേണം. ഇന്നലെ മികച്ച കളിയായിരുന്നു, ശരിയായ വശത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ ഒരുപാട് നാളായി കളിക്കാൻ തുടങ്ങിയിട്ട്. അതിനാൽ തന്നെ എനിക്ക് പരിചയസമ്പത്ത് ഉണ്ട്. പിന്നെ ഭാഗ്യം കൂടി ചേർന്നപ്പോൾ മത്സരം അനുകൂലമായി.” അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്റെ സൂപ്പർ ഓവർ തന്ത്രത്തിൽ താൻ അമ്പരന്നു എന്ന് സ്റ്റാർക്ക് പറഞ്ഞു.
“(സൂപ്പർ ഓവറിനായി ആർആർ ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്തതിൽ) ഞാൻ പന്തെറിയുമ്പോൾ ഇടംകൈയ്യൻ ബാറ്റ്സ്മാൻമാർ വന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങളുടെ ബാറ്റിംഗ് ദീപത്തിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. അത് എന്നെ കൂളാക്കി.”
Read more
1/36 എന്ന കണക്കിൽ സ്പെൽ അവസാനിപ്പിച്ച സ്റ്റാർക്കിനെ ഡെത്ത്, സൂപ്പർ ഓവർ എന്നിവയിൽ നിർണായക പങ്കിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.