RR VS DC: അവൻ കാരണമാണ് ഞങ്ങൾ തോറ്റത്, അവിടം മുതൽ മത്സരം കൈവിട്ട് പോയി: സഞ്ജു സാംസൺ

ഡൽഹി ക്യാപിറ്റൽസിനും രാജസ്ഥാൻ റോയൽസിനും തമ്മിൽ ഇന്നലത്തെ മത്സരത്തിലെ വ്യത്യാസം മിച്ചൽ സ്റ്റാർക്കായിരുന്നു. ടീം മാനേജ്‌മെന്റും ഉടമകളും തന്നിൽ കാണിച്ച വിശ്വാസത്തെ അദ്ദേഹം ന്യായീകരിച്ചു. 11.75 കോടി കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ടീം വാങ്ങിയത്. അത് ഒരു മോശം തിരഞ്ഞെടുപ്പ് ആണെന്ന് പറഞ്ഞവർക്കുള്ള അടിയാണ് താരം നൽകിയത്. . ധ്രുവ് ജുറലും ഷിമ്രോൺ ഹെറ്റ്മെയറും ക്രീസിൽ നിൽക്കുമ്പോൾ 20-ാം ഓവറിൽ രാജസ്ഥാൻ റോയൽസിന് വെറും 9 റൺസ് മാത്രമേ ആവശ്യമുള്ളൂ. എന്നിരുന്നാലും, സ്റ്റാർക്ക് വെറും 8 റൺസ് മാത്രം വഴങ്ങി കളിയെ സൂപ്പർ ഓവറിലേക്ക് നയിച്ചു.

ഒരു നോ ബോൾ എറിയുകയും രണ്ട് ബൗണ്ടറികൾ വഴങ്ങുകയും ചെയ്തിട്ടും, സൂപ്പർ ഓവറിൽ അദ്ദേഹം 6 പന്തിൽ നിന്ന് 11 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. അദ്ദേഹത്തിന്റെ കൃത്യത എതിരാളികളെ പിഴവുകൾ വരുത്തുന്നതിലേക്ക് നയിച്ച്. ധ്രുവ് ജൂറലും യശസ്വി ജയ്‌സ്വാളും സൂപ്പർ ഓവറിൽ റണ്ണൗട്ടായി. സൂപ്പർ ഓവറിൽ 12 റൺസ് പിന്തുടർന്ന ഡൽഹിയെ കെ.എൽ. രാഹുലും (6), ട്രിസ്റ്റൻ സ്റ്റബ്‌സും (7) ചേർന്ന് രണ്ട് പന്തുകൾ ബാക്കി നിൽക്കെ ജയിപ്പിച്ചു.

വാരിയെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് മത്സരത്തിൽ റിട്ടയേർഡ് ഹർട്ട് ആയ ആർ.ആർ. ക്യാപ്റ്റൻ സഞ്ജു സാംസൺ സ്റ്റാർക്കിനെ പ്രശംസ്സിച്ചു “സ്റ്റാർക്ക് പന്തെറിഞ്ഞ രീതിക്ക് അദ്ദേഹം കൈയടികൾ അർഹിക്കുന്നു. 20-ാം ഓവറിൽ ഡൽഹി ക്യാപിറ്റൽസിനായി അദ്ദേഹം മത്സരം വിജയിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം,” സഞ്ജു സാംസൺ പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിന്റെ ഇന്നിംഗ്സിൽ 20-ാം ഓവർ എറിഞ്ഞ സന്ദീപ് ശർമ്മയെക്കുറിച്ചും സാംസൺ സംസാരിച്ചു. സന്ദീപ് തന്നെയാണ് സൂപ്പർ ഓവറും എറിഞ്ഞത്. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഓവറുകൾ എറിയുന്നത് അദ്ദേഹം തന്നെയാണ്. ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഞങ്ങൾ നന്നായി കളിച്ചു, പക്ഷേ അവസാനം സ്റ്റാർക്ക് ആയിരുന്നു വ്യത്യാസം. അത് പിന്തുടരാവുന്ന ഒരു സ്കോറായിരുന്നു. ബൗളിംഗിലും ഫീൽഡിംഗ് ഡിപ്പാർട്ട്‌മെന്റിലും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഡിസി പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണത്തിൽ മാത്രമാണ് ആർആർ വിജയിച്ചത്.