'അദ്ദേഹത്തിന് 60 പന്ത് ലഭിച്ചാല്‍ ഡബിള്‍ സെഞ്ച്വറി വരെ അടിച്ചേക്കും'

വിന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസലിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കുമെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം പരിശീലകന്‍ ഡേവിഡ് ഹസി. മികച്ച ഫോമിലായിരുന്നിട്ടും കഴിഞ്ഞ സീസണില്‍ റസലിന്റെ പ്രകടനങ്ങള്‍ ടീമിന് വേണ്ടത്ര ഗുണം ചെയ്തില്ലെന്ന് വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കുന്നത്.

“കൊല്‍ക്കത്ത ടീമിന്റെ ഹൃദയമിടിപ്പാണ് റസല്‍. അദ്ദേഹത്തിനൊപ്പം എന്തും സാധിക്കാനാകും. റസലിനു സ്ഥാനക്കയറ്റം നല്‍കുന്നതു ടീമിന് ഉപകരിക്കുമെങ്കില്‍ എന്തുകൊണ്ട് അതായിക്കൂടാ? മൂന്നാം നമ്പരില്‍ റസല്‍ ഇറങ്ങി 60 പന്തുകള്‍ അദ്ദേഹത്തിന് നേരിടാന്‍ സാധിച്ചാല്‍ 200 റണ്‍സ് നേടാന്‍ വരെ കഴിയും.” ഹസി പറഞ്ഞു.

Coronavirus preventing me from hitting those sixes

ഇയാന്‍ മോര്‍ഗന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നും ഹസി പറഞ്ഞു. “ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന് ഏറ്റവും വലിയ സഹായമായിരിക്കും മോര്‍ഗന്‍. ക്യാപ്റ്റന്‍ വിക്കറ്റിനു പിറകില്‍ നില്‍ക്കുമ്പോള്‍ ബോളര്‍മാരെ സഹായിക്കാന്‍ മോര്‍ഗന് സാധിക്കും. മധ്യനിരയില്‍ കാര്‍ത്തിക്കിനൊപ്പം ബാറ്റിംഗ് നിയന്ത്രിക്കാനും മോര്‍ഗനുണ്ടാകും” ഹസി പറഞ്ഞു.


കഴിഞ്ഞ ഐ.പി.എല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന റസല്‍ 14 മത്സരങ്ങളില്‍നിന്ന് 510 റണ്‍സാണു നേടിയത്. പലഘട്ടങ്ങളിലും ടീമിന് കരുത്തായത് റസലിന്റെ പ്രകടനങ്ങളായിരുന്നു. ദിനേഷ് കാര്‍ത്തിക്ക്, മോര്‍ഗന്‍, റസല്‍, നിതിഷ് റാണ, ശുഭ്മാന്‍ ഗില്‍, ടോം ബാന്റന്‍ തുടങ്ങിയ ശക്തമായനിരയാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് കരുത്ത്.

Latest Stories

CSK UPDATES: ആ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എല്ലാം ഉണ്ട്, ചെന്നൈ ആരാധകരോട് അത് പറഞ്ഞ് രവീന്ദ്ര ജഡേജ; ചർച്ചയായി ആ വരി

MI UPDATES: വീണ്ടും ഫ്ലോപ്പ് ഷോ തുടർന്ന് രോഹിത് ശർമ്മ, എത്രയും പെട്ടെന്ന് വിരമിച്ചാൽ ഉള്ള മാനം പോകാതിരിക്കും; മുൻ നായകന് ട്രോൾ മഴ

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാകില്ല; സംവിധായകനെതിരെയുള്ള ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്

പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് പിന്തുണയുമായി ഫെഫ്കയും രംഗത്ത്

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍