ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആര്‍സിബിക്ക് ആറ് വിക്കറ്റുകള്‍ നഷ്ടാമായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (5), ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ (22), ശ്രീകര്‍ ഭരത് (16), എബി ഡിവില്ലിയേഴ്‌സ് (0), ഗ്ലെന്‍ മാക്‌സ്‌വെല്‍ (10), വാനിന്ദു ഹസരങ്ക (0) എന്നിവരുടെ വിക്കറ്റാണ് ആര്‍സിബിക്ക് നഷ്ടമായത്. 12 ഓവറില്‍ 63/6 എന്ന നിലയിലാണ് ബാംഗ്ലൂര്‍ ടീം. , മലയാളി ബാറ്റ്‌സ്മാന്‍ സച്ചിന്‍ ബേബിയും (5 നോട്ടൗട്ട്) കെയ്ല്‍ ജാമിയേസണും (0) ക്രീസിലുണ്ട്.
ഓപ്പണറുടെ റോളിലെത്തിയ വിരാട് രണ്ടക്കം തികയ്ക്കാതെ പുറത്താകുന്നത് കണ്ടുകൊണ്ടാണ് ആര്‍സിബി മത്സരം തുടങ്ങിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി വിരാട് ഡഗ് ഔട്ടിലേക്ക് മടങ്ങി. ദേവദത്ത് പടിക്കലും ശ്രീകര്‍ ഭരതും തരക്കേടില്ലാത്ത ചെറുത്ത് നില്‍പ്പ് നടത്തി. ദേവദത്ത് പുറത്തായശേഷം ഭരതിനെയും എബിഡിയെയും അടുത്തടുത്ത് വീഴ്ത്തിയ ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍ കെകെആറിനായി കസറിയപ്പോള്‍ ആര്‍സിബി പതറി. പിന്നാലെ മാക്‌സ്‌വെലിനെയും ഹസരങ്കയെയും മടക്കിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സിനെ പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടു. കെകെആറിനായി കിവി പേസര്‍ ലോക്കി ഫെര്‍ഗൂസനും ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.