നിനക്ക് ഭ്രാന്താടാ.., 15 മണിക്കൂറിനുള്ളില്‍ രണ്ട് ലീഗുകള്‍ കളിച്ച് റസ്സല്‍, പക്ഷേ ഫലമോ...!

24 മണിക്കൂറിനുള്ളില്‍ രണ്ട് വ്യത്യസ്ത ലീഗുകള്‍ കളിച്ച് സ്റ്റാര്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ . ഫെബ്രുവരി രണ്ടിന് നടന്ന ILT20 പതിപ്പില്‍ അദ്ദേഹം അബുദാബി നൈറ്റ് റൈഡേഴ്സിനെ (ADKR) പ്രതിനിധീകരിച്ച് ഒരു ഗോള്‍ഡന്‍ ഡക്ക് രജിസ്റ്റര്‍ ചെയ്തു. ഇതിന് 15 മണിക്കൂറിന് ശേഷം, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ (BPL 2024-25) രംഗ്പൂര്‍ റൈഡേഴ്സിനെ (RAN) പ്രതിനിധീകരിക്കാന്‍ അദ്ദേഹം മിര്‍പൂറിലേക്ക് വിമാനം കയറി.

ഖുല്‍ന ടൈഗേഴ്‌സിനെതിരായ എലിമിനേറ്റര്‍ മത്സരമായിരുന്നു അത്. മത്സരത്തില്‍ ഒമ്പത് പന്തില്‍ വെറും നാല് റണ്‍സിന് പുറത്തായി. എട്ടാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തെ പാകിസ്ഥാന്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ മുഹമ്മദ് നവാസ് പുറത്താക്കി. തല്‍ഫലമായി, രംഗ്പൂര്‍ വെറും 85 റണ്‍സിന് ഒതുങ്ങിയപ്പോള്‍ ഒമ്പത് വിക്കറ്റ് ശേഷിക്കെ ഖുല്‍ന ലക്ഷ്യം മറികടന്നു.

റസ്സല്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ദേശീയ സഹതാരം ജേസണ്‍ ഹോള്‍ഡറും രംഗ്പൂരും ഖുല്‍നയും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ റസ്സലിനെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ജെയിംസ് വിന്‍സ്, ടിം ഡേവിഡ്, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ഇവരെല്ലാം ILT20 2025-ല്‍ കളിച്ചവരും എലിമിനേറ്ററിന്റെ ഭാഗവുമാണ്.

എന്നാൽ, ശ്രീലങ്കൻ ബാറ്റ്സ്മാൻ ദസുൻ ഷനക കരീബിയൻസിന്റെ അതേ തകർച്ചയിലൂടെ കടന്നുപോയതിന് ശേഷം ഫലപ്രദമായ പ്രകടനങ്ങൾ നടത്തി. ശ്രീലങ്കയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച അദ്ദേഹം കുറച്ച് മണിക്കൂറിന്‍റെ ഇടവേളയിൽ ദുബായ് ക്യാപിറ്റൽസിൽ ചേർന്നു. സിംഹളീസ് സ്പോർട്സ് ക്ലബ്ബിനായി കളിച്ച അദ്ദേഹം സെഞ്ച്വറി നേടുകയും  ദുബായ് ക്യാപിറ്റൽസിനായി 12 പന്തിൽ 34 റൺസ് നേടിയ അതേ ആവേശം കാണിക്കുകയും ചെയ്തു.

Latest Stories

ഫോണില്‍ മുന്‍ കാമുകിയുടെ ചിത്രങ്ങളും സന്ദേശങ്ങളും; യുവാവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

പാകിസ്ഥാനില്‍ രണ്ടിടങ്ങളിലായി ഭീകരാക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പ്രസ്താവനയുമായി സെലന്‍സ്‌കി

IPL 2025: സഞ്ജു മോനെ നീ ഒറ്റയ്ക്കല്ല, സ്ഥിരത കുറവിന്റെ കാര്യത്തിൽ നമ്മൾ ഒപ്പത്തിനൊപ്പം; ബാറ്റിംഗിൽ ഫ്ലോപ്പായി ഇഷാൻ കിഷനും അഭിഷേക് ശർമ്മയും

എമ്പുരാനെ സിനിമയായി കാണണം; സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെ ആശ്രയിച്ചല്ലെന്ന് എംടി രമേശ്

നവജാത ശിശുവിന്റെ മൃതദേഹം നായകള്‍ കടിച്ച നിലയില്‍; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകള്‍; പരിശുദ്ധി വ്രതാനുഷ്ഠാന നാളുകളിലൂടെ നേടാനാകുന്നുവെന്ന് തൃശൂര്‍ മേയര്‍

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സേഫ്റ്റി കൂടിയാൽ പ്രശ്നമുണ്ടോ? 7 എയർബാഗുകൾ തരുന്ന മികച്ച കാറുകൾ !