ജയിക്കാന്‍ മോഹിച്ചിറങ്ങിയിട്ട് നാണംകെട്ട് ബംഗ്ലാദേശ്

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ വെച്ച് ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയം മോഹിച്ചിറങ്ങിയ ബംഗ്ലാദേശിന് വമ്പന്‍ തോല്‍വി.

ഏഴ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ജയിക്കാന്‍ 263 റണ്‍സ് കൂടി മതി എന്ന ലക്ഷ്യത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങിയ കടുവ പട കേശവ് മഹാരാജിന്റെ സ്പിന്‍ ചുഴിയില്‍ വീണപ്പോള്‍ ടീം വെറും 53 റണ്‍സിന് പുറത്തായി. സൗത്ത് ആഫ്രിക്കക്ക് 220 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

കേശവും സഹ സ്പിന്‍ പങ്കാളി സൈമണ്‍ ഹാര്‍മറും ചേര്‍ന്ന് വെറും 19 ഓവറുകള്‍ കൊണ്ട് ബംഗ്‌ളാദേശിനെ എറിഞ്ഞിട്ടു. 26 റണ്‍സ് നേടിയ നജ്മല്‍ ഹൊസൈനും 14 റണ്‍സെടുത്ത ടസ്‌കിന് അഹമ്മദിനും ഒഴികെ ആര്‍ക്കും ബംഗ്ലാ നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ആദ്യ ഇന്നിങ്‌സില്‍ 367 റണ്‍സെടുത്ത സൗത്ത് ആഫ്രിക്ക,രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞിരുന്നു.ഇതോടെയാണ് വേണമെങ്കില്‍ ജയിക്കാം എന്ന അവസ്ഥയിലേക്ക് ബംഗ്ലാദേശ് എത്തിയത്. ബംഗ്‌ളാദേശിനെ തകര്‍ത്ത കേശവ് തന്നെയാണ് മത്സരത്തിന്റെ താരം.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ