ജീവൻ നിലനിർത്തേണ്ട ഒരു ഘട്ടത്തിൽ ബാറ്റ് ചെയ്യാൻ സച്ചിനോടും ധോണിയോടും പറയില്ല, പകരം അവനോട് ആവശ്യപ്പെടും; യുവരാജ് പറഞ്ഞ പേര് കേട്ട് ആവേശത്തിൽ ആരാധകർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനോട് തൻ്റെ ജീവൻ നിലനിർത്തേണ്ട ഒരു ഘട്ടത്തിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ബാറ്ററുടെ ആവശ്യപ്പെട്ടതും അതിന് പിന്നാലെ അദ്ദേഹം പറഞ്ഞ മറുപടിയുമൊക്കെ വൈറലായിരിക്കുകയാണ്. യുവരാജ്, സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോഹ്‌ലിയെയും തിരഞ്ഞെടുത്തില്ല എന്നുള്ളതാണ് ഇതിൽ ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യം.

സ്‌പോർട്‌സ്‌കീഡയുമായുള്ള ഒരു ആശയവിനിമയത്തിൽ, റാപ്പിഡ് ഫയർ റൗണ്ടിൽ ‘തൻ്റെ ജീവൻ നിലനിർത്താൻ ബാറ്റ് ചെയ്യാൻ’ തിരഞ്ഞെടുക്കുന്ന ഒരു ബാറ്ററുടെ പേര് നൽകാൻ യുവരാജ് സിംഗിനോട് ആവശ്യപ്പെട്ടു. ഇതിന് മുൻ ഓൾറൗണ്ടർ പറഞ്ഞ മറുപടി അങ്ങനെ ഒരു ഘട്ടം വന്നനാൽ താൻ രോഹിത് ശർമ്മയുടെ പേര് പറയും എന്നായിരുന്നു.

യുവരാജ് സിങ്ങും രോഹിത് ശർമ്മയും തമ്മിൽ വലിയ സൗഹൃദം പങ്കിടുന്നു. ഇരുവരും പരസ്പരം കളിയാക്കുന്നതും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മികച്ച ഒരു സൗഹൃദം പങ്കിടുന്നതും ഈ കാലഘട്ടത്തിൽ നാം കണ്ടിട്ടുള്ള കാഴ്ചയാണ്. ഇരുതാരങ്ങളും ഒരുമിച്ച് ധാരാളം ക്രിക്കറ്റ് കളിക്കുകയും ടീമിനായി അവിശ്വസനീയമായ ചില കാര്യങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.

രോഹിത് ശർമ്മയുടെ കരിയറിലെ മോശം സമയത്ത് ഒപ്പം പിന്തുണച്ച ആളാണ് യുവരാജ്. ഇന്ത്യയുടെ 2011 ലോകകപ്പ് ടീമിൽ നിന്ന് രോഹിത് പുറത്തായപ്പോൾ നിലവിലെ ഇന്ത്യൻ നായകന് പിന്തുണയുമായി യുവി നിന്ന്. അത്താഴത്തിന് രോഹിതുമായി പുറത്തുപോയി അദ്ദേഹത്തിന് ഊർജം കിട്ടുന്ന കാര്യങ്ങൾ യുവരാജ് സംസാരിച്ചു. ഈ വർഷമാദ്യം ഒരു ആശയവിനിമയത്തിൽ അദ്ദേഹം അടുത്തിടെ രോഹിതിനെ തൻ്റെ ‘അടുത്ത സുഹൃത്ത്’ എന്ന് വിളിച്ചിരുന്നു.

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനായി കളിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവരാജ് സിംഗ് . ടീമിൻ്റെ ഏറ്റവും വലിയ മാച്ച് വിന്നറാണ് അദ്ദേഹം. ബാറ്റിലും പന്തിലും മികവ് കാണിക്കാൻ താരത്തിനായിട്ടുണ്ട്. 2007-ലെ ടി20 ലോകകപ്പും 2011-ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പും ഇന്ത്യ നേടിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് യുവരാജ് സിംഗ് ആയിരുന്നു. കാൻസർ വെച്ചിട്ടാണ് താരം ടൂർണമെന്റ് കളിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ