സച്ചിൻ അന്ന് കരഞ്ഞിട്ടാണ് അവസരം ചോദിച്ചത്, അവസാനം നടന്നതോ..

ശരത്ത് കാതല്‍മന്നന്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാറ്റങ്ങള്‍ക്കു വഴിയൊരുക്കിയ ചില നിമിഷങ്ങളാണ് 1994ല്‍ വഴിയൊരുങ്ങിയത്.. ന്യൂ സിലന്ഡിനെതിരെ ഓക്ലന്‍ഡില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ടീം മാനേജര്‍ അജിത് വഡേക്കറും നായകന്‍ അസറുദീനും ഒരു ആശയക്കുഴപ്പത്തില്‍. കഴുത്തിനു പരിക്കേറ്റ സിധുവിനു കളിക്കാന്‍ സാധിക്കില്ല പകരം ആരെ ഓപ്പണിങ് ഇറക്കും എന്ന ആലോചന. അവരുടെ മുന്നിലേക്കാണ് സച്ചിന്റെ കടന്നു വരവ്..

അജിത് വഡേക്കറിനോടും അസറിനോടും സച്ചിന്റെ അപേക്ഷ ”’ഓപ്പണിങ് ഇറങ്ങാന്‍ എനിക്ക് ഒരു അവസരം തരൂ,,, ഇതില്‍ പരാജയപ്പെട്ടാല്‍ ഈ ഒരു കാര്യവും പറഞ്ഞു നിങ്ങളുടെ മുന്നിലേക്ക് ഞാന്‍ വരില്ല ”’ ആദ്യം വിസമ്മതിച്ചെങ്കിലും അവസാനം ഇരുവരും സമ്മതം മൂളിയതും പിറന്നത് ലോകം കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്‌സ്മാന്റെ ഉദയമാണ്. സച്ചിന്റെ ഓപ്പണിങ് മികവിലൂടെ കുറച്ചു സഞ്ചരിക്കാം.

തോല്‍വിയും വിജയവും രണ്ടും രണ്ടു തരത്തില്‍ ബാധിക്കും എന്ന് കുഞ്ഞു സച്ചിന് പണ്ടേ അറിയാമായിരുന്നു… പണ്ട് കാലങ്ങളില്‍ പ്രാക്ടീസ് നടക്കുമ്പോള്‍ സച്ചിനെ പുറത്താക്കുന്നവര്‍ക് പരിശീലകന്‍ ഒരു രൂപ നാണയം നല്‍കാന്‍ തയ്യാറായി,, പുറത്തായില്ലെങ്കില്‍ ആ നാണയം സച്ചിനും, മിക്കവാറും സച്ചിന്‍ തന്നെയാണ് ആ നാണയം സ്വന്തമാക്കാറുള്ളത്.

അത്രക്കും ദൃഢനിശ്ചയം ഉള്ള കളിക്കാരനാണ് സച്ചിന്‍… താന്‍ ചോദിച്ചു വാങ്ങിയ ഓപ്പണിങ് പൊസിഷനില്‍ നല്ലപോലെ കളിച്ചില്ലെങ്കില്‍ ടീമില്‍ സ്ഥാനത്തിന് പോലും ഭീഷണി ആവും എന്നറിഞ്ഞ സച്ചിന്‍ മുന്‍കൂട്ടി എല്ലാം തീരുമാനിച്ചിരുന്നു…. ന്യൂസിലന്റിന്റെ 143റണ്‍സ് പിന്തുടരാന്‍ ആദ്യ ഓപ്പണിങ് ജോഡിയായി അജയ് ജഡേജയുമൊത്തു ക്രീസില്‍… ആദ്യ 15ഓവറുകളില്‍ തന്നെ മികച്ച റണ്‍സ് നേടണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച സച്ചിന്‍ അസാമാന്യമായ കരുത്തോട് കൂടി ന്യൂസിലാന്‍ഡ് ബൗളേഴ്സിനെ ശിക്ഷിച്ചു… 49പന്തുകളില്‍ നിന്നും 15ഫോറും 2സിക്‌സറുകളും ഉള്‍പ്പെടെ തന്റെ 82 റണ്‍സ് നേടി പുറത്തായി… 7വിക്കറ്റിന് ഇന്ത്യ മത്സരം വിജയിച്ചിരുന്നു… തന്റെ ആദ്യ 69മത്സരങ്ങളില്‍ സ്ഥിരമായ പൊസിഷന്‍ ഇല്ലാതെ വിഷമിച്ച സച്ചിന്‍ ഇന്ത്യയുടെ ഓപ്പണിങ് ഓപ്പണിങ് പൊസിഷനില്‍ സ്ഥാനം ഉറപ്പിച്ചു,,, പിന്നീട് ഉയര്‍ന്നു വന്ന ചോദ്യം സച്ചിനോടോപ്പം ആര് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും എന്നായിരുന്നു….

സെപ്റ്റംബര്‍ 9നു കൊളോമ്പോയില്‍ നടന്ന ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ അദ്ദേഹം ആദ്യത്തെ ഏകദിന സെഞ്ച്വറി കരസ്ഥമാക്കി കൊണ്ടു ഓപ്പണിങ് പൊസിഷന്‍ അരക്കിട്ടുറപ്പിക്കുകയും സെഞ്ച്വറികളുടെ മാലപ്പടക്കത്തിന് തിരികൊളുത്തുകയും ചെയ്തു… 340 മത്സരങ്ങളില്‍ ഓപ്പണിങ് സ്ഥാനത്തു ബാറ്റ് ചെയ്തിരുന്ന സച്ചിന്‍ 88സ്‌ട്രൈക്ക് റേറ്റില്‍ 48ആവറേജില്‍ 15310റണ്‍സ് നേടിയെടുത്തു,,, ഇതില്‍ തന്നെ 45ശതകങ്ങളും 75അര്‍ധശതകങ്ങളും അദ്ദേഹം നേടി കൂടാതെ ഒരു ഇരട്ട ശതകവും അതോ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ഇരട്ട ശതകവും (men),,,,

23മത്സരങ്ങളില്‍ അദ്ദേഹം ഓപ്പണിങ് ഇറങ്ങി പുറത്താകാതെ നിന്നിട്ടുണ്ട്,,, 50ഓവറുകയും 3 തവണ പുറത്താവാതെ ബാറ്റ് ചെയ്തിട്ടുണ്ട് ( ന്യൂ സിലന്ഡിനെതിരെ 186*, വെസ്റ്റ് ഇന്‍ഡീസിനെതിരെ 141*,, ദക്ഷിണാഫ്രിക്കക്കെതിരെ 200*) ഓപ്പണിങ് പൊസിഷനില്‍ നിന്നുമാത്രം 1700ഓളം ഫോറുകളും 160ഓളം സിക്‌സറുകളും അദ്ദേഹം പായിച്ചിരുന്നു. സച്ചിന്‍ കളിച്ച 6ലോകകപ്പുകളില്‍ ഓപ്പണിങ് ഇറങ്ങിയ ലോകകപ്പുകളില്‍ മാത്രമാണ് ഇന്ത്യക്ക് മികച്ച റെക്കോര്‍ഡ് പടുത്തുയര്‍ത്താന്‍ കഴിഞ്ഞത് അതില്‍ തന്നെ 2തവണ ടൂര്‍ണര്‍മെന്റ് ലെ മികച്ച റണ്‍ വേട്ടക്കാരനായും 1തവണ രണ്ടാമത്തെ റണ്‍ വേട്ടക്കാരനായും തിളങ്ങി,,,സച്ചിനും ഓപ്പണിംഗും എത്രത്തോളം അഭിവാജ്യഘടകമാണെന്നു ഇതില്‍ നിന്നും തന്നെ വ്യക്തമാണ്.

അജയ് ജഡേജ, മനോജ് പ്രഭാകര്‍, നയന്‍ മോങ്കിയ, സഞ്ജയ് മഞ്ജരേക്കര്‍, സൗരവ് ഗാംഗുലി, സിദ്ധു, രമേശ്, രാമന്‍, ഉത്തപ്പ, ഗംബീര്‍, സോമസുന്ദര്‍, വാസിം ജാഫര്‍, രാഹുല്‍ ദ്രാവിഡ്, vvs ലക്ഷ്മണ്‍, മുരളി വിജയ്, ദിനേശ് കാര്‍ത്തിക്, പാര്‍ഥിവ് പട്ടേല്‍, റാത്തോര്‍, ശ്രീറാം, വീരേന്ദര്‍ സെവാഗ് എന്നിവര്‍ ഇന്ത്യക്ക് വേണ്ടി സച്ചിനോടൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നു.. ഇതില്‍ തന്നെ സച്ചിന്‍ ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് ഒരുപാടു വിജയങ്ങള്‍ കൊണ്ടുവരുകയും ഒരുപാടു റെക്കോര്‍ഡുകള്‍ നേടുകയും ഉണ്ടായി സെവാഗ് സച്ചിന്‍ കൂട്ടുകെട്ടും ഒട്ടും പിറകിലല്ല.

1997മുതല്‍ 2007കാലയളവില്‍ 136ഇന്നിങ്സുകളില്‍ നിന്നും 49റണ്‍സ് ആവറേജില്‍ 6609റണ്‍സ് 21സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പിലൂടെയും 23അര്‍ദ്ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പിലൂടെയും 3തവണ 200റണ്‍സ് പാര്‍ട്ടര്‍ഷിപ്പിലൂടെയും വാരി കൂട്ടി സച്ചിന്‍ ഗാംഗുലി ഓപ്പണിങ് ദ്യയം. 10വിക്കറ്റിന് 2തവണ വിജയിച്ച കൂട്ടുകെട്ട്, ഏറ്റവും അധികം സെഞ്ച്വറി പാര്‍ട്ടര്‍ഷിപ്, 200റണ്‍സ് പാര്‍ട്ടര്‍ഷിപ് ഏറ്റവും അധികം ഉള്ള ഓപ്പണിങ് ജോഡി, ഫൈനലില്‍ 10വിക്കറ്റിന് വിജയിച്ച ഏക ഓപ്പണിങ് ജോഡി (ഇപ്പോഴും തകര്‍ക്കപെടാത്ത റെക്കോര്‍ഡ് )എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെ കെനിയക്കെതിരെ 258റണ്‍സ് പാര്‍ട്ടര്‍ഷിപ് നേടി ചരിത്രം കുറിച്ച ഇവരുടെ റെക്കോര്‍ഡ് ഏകദേശം 8വര്‍ഷത്തോളം നിലനിന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ കണ്ടു ഗാംഗുലി എന്ന നായകന്‍ എടുത്ത തീരുമാനം ഇല്ലായിരുന്നു എങ്കില്‍ ഇതില്‍ കൂടുതല്‍ റണ്‍സ് ഈ ജോടികള്‍ നേടിയേനെ.

സച്ചിന്‍ -സെവാഗ്,,, ഒരറ്റത്ത് മാസ്സ് ഒരറ്റത്ത് ക്ലാസ്സ് ഇതായിരുന്നു സച്ചിന്‍ സെവാഗ് കൂട്ടുകെട്ട്,,, 2003, 2011 ലോകകപ്പുകളില്‍ ഈ ഓപ്പണിങ് കൂട്ടുകെട്ടിന്റെ സംഭാവന വിലപിടിപ്പുള്ള ഒന്നാണ് 93ഇന്നിങ്സുകളില്‍ നിന്നും 42റണ്‍സ് ശരാശരിയില്‍ 3919റണ്‍സ് 12സെഞ്ച്വറി പാര്‍ട്ടര്‍ഷിപ്പിലൂടെയും 18അര്‍ദ്ധ സെഞ്ച്വറിയിലൂടെയും ഇവര്‍ നേടിയെടുത്തു…. ഒരിക്കല്‍ മാത്രമാണ് ഇരുവരും ഒരു ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയത് ആ മത്സരത്തില്‍ 182റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ഇരുവരും,, ന്യൂ സിലന്ഡിനെതിരെ,, ആ മത്സരത്തില്‍ തന്നെയാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറി ദ്രാവിഡ് നേടിയതും.

1994ല്‍ സച്ചിന്‍ ഓപ്പണ്‍ ചെയ്യുവാന്‍ തുടങ്ങിയ സമയത്തു അദ്ദേഹത്തിന്റെ റണ്‍സ് രണ്ടായിരത്തില്‍ താഴെ റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം പിന്നീടുള്ള 6വര്‍ഷങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനേക്കാള്‍ വേഗത്തിലാണ് അദ്ദേഹത്തിന്റെ റന്‍സുകള്‍ കുതിച്ചു പാഞ്ഞത് അതിനിടയില്‍ തന്നെ പലരുടെ റെക്കോര്‍ഡുകള്‍ കടപുഴകി ഏകദിനത്തില്‍ ആദ്യമായി തുടര്‍ച്ചയായി 3തവണ 1000റണ്‍സ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നേടുന്ന കളിക്കാരന്‍, ഒരു വര്‍ഷം ഏറ്റവും അധികം റണ്‍സ്, സെഞ്ച്വറി, ഫോര്‍, സിക്സറുകള്‍ എന്നിവ നേടുന്ന കളിക്കാരന്‍, ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരന്‍,, ഏകദിനത്തില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന കളിക്കാരന്‍ എന്നിങ്ങനെ റെക്കോര്ഡുകളുടെ പെരുമഴ തന്നെയായിരുന്നു അദ്ദേഹം ഓപ്പണര്‍ ആയതിനു ശേഷം 6വര്‍ഷങ്ങളില്‍ നേടിയിരുന്നത്.

ആദ്യമായി ഓപ്പണിങ് ഇറങ്ങുമ്പോള്‍ അക്കാലത്തെ റണ്‍ വേട്ടക്കാരനായ അസറുദീനുമായി 3500റണ്‍സ് കുറവുണ്ടായിരുന്നു സച്ചിന്‍ അസര്‍ കളി അവസാനിപ്പിക്കുമ്പോള്‍ അത് 200ല്‍ താഴെ മാത്രമാക്കി മാറ്റിയിരുന്നു. 1994മുതല്‍ 2000വരെ ഓപ്പണര്‍ ആയി അദ്ദേഹം അടിച്ചുകൂട്ടിയതു പലര്‍ക്കും കരിയറില്‍ ഉടനീളം എത്തിച്ചേരാന്‍ കഴിയാത്ത റണ്‍സുകളാണ് ഏതാണ്ട് 8000ല്‍ പരം റണ്‍സുകള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാറ്റത്തിനും ലോകക്രിക്കറ്റിന്റെ വിപണനമൂല്യത്തിനും സച്ചിനും അദ്ദേഹത്തിന്റെ ഓപ്പണിങ് സ്ഥാനത്തുണ്ടായിരുന്ന പ്രകടനങ്ങളും പങ്കുവച്ച സംഭാവന വളരെ അധികമാണ്.

2000നു ശേഷം ഒരുപാടു പരുക്കുകള്‍ അലട്ടിയപ്പോള്‍ തനിക്കു ഇഷ്ടമുള്ള പല ഷോട്ടുകളും അദ്ദേഹത്തിന് ഒഴിവാക്കേണ്ടി വന്നു സച്ചിന്റെ കാലം കഴിഞ്ഞു ഇനി ഒരിക്കലും സച്ചിന് പഴയതു പോലെ കളിക്കാന്‍ ആവില്ല എന്നൊക്കെ വിമര്ശിച്ചിരുന്നവരെയെല്ലാം കാഴ്ചക്കാരനാക്കി പിന്നീടും അദ്ദേഹം തന്റെ റണ്‍ വേട്ട തുടര്‍ന്നു…

2003ലെ ലോകകപ്പിലെ പ്രകടനം 4 ലോകകപ്പ് കഴിഞ്ഞും തകര്‍ക്കപ്പെടാതെ അങ്ങ് കിടക്കുവാണ്.. ഏറ്റവും ബുദ്ധിമുട്ടുള്ള പൊസിഷന്‍ ആയ ഓപ്പണിങ് പൊസിഷനില്‍ നിന്നുകൊണ്ട് ഇത്ര അധികം റെക്കോര്‍ഡുകള്‍ നേടി ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയ സച്ചിന്‍ എന്ന അതുല്യ പ്രതിഭക്കു മുന്നില്‍ ശിരസു നമിക്കുന്നു. ””പിന്നില്‍ നിന്നും ഒരുപാടു പേര്‍ സച്ചിനെ വിമര്ശിക്കാറുണ്ട്.. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവരെ തന്റെ മുന്നില്‍ നിര്‍ത്തി കൈയടിപ്പിക്കുകയും ചെയ്തിട്ടുണ്ട് തന്റെ പ്രകടനം കൊണ്ട്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു