മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി, ജോലിയില്ലാതെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ക്രിക്കറ്റിൽ അസൈൻമെന്റുകൾ തേടുന്നു എന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. 1990 കളുടെ തുടക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഹോട് സബ്ജെക്ട് ആയ താരങ്ങളിൽ ഒരാളായ കാംബ്ലി തന്റെ കരിയറിന് ആവേശകരമായ തുടക്കം കുറിച്ചു. തന്റെ കരിയറിലെ ആദ്യ ഏഴ് ടെസ്റ്റുകളിൽ രണ്ട് ഇരട്ട സെഞ്ച്വറികൾ ഉൾപ്പെടെ 113.29 ശരാശരിയിൽ 793 റൺസാണ് കാംബ്ലി നേടിയത്. എന്നാൽ ജീവിതശൈലിയിൽ മാറ്റങ്ങൾ കാംബ്ലിയുടെ കരിയർ മാറ്റിമറിച്ചു. ജീവിതത്തിലെ ഇരുണ്ട കാലത്ത് നിന്നും കരകയറിയ സമയത്ത് താരത്തിന്റെ കരിയർ അവസാനിച്ചിരുന്നു.
ഇപ്പോഴിതാ ജീവിക്കാൻ ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു മേഖലയിൽ ജോലി നോക്കിയ താരത്തിന് സഹ്യാദ്രി ഇൻഡസ്ട്രി ഗ്രൂപ്പിന്റെ ഫിനാൻസ് വിഭാഗത്തിലാണ് മാസം ഒരു ലക്ഷം രൂപ ശമ്പളത്തിൽ ജോലി വാഗ്ദാനം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. ബിസിസിഐയിൽ നിന്ന് കിട്ടുന്ന 30000 രൂപയാണ് ആകെ കിട്ടുന്ന വരുമാനമാർഗമെന്ന് താരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.
“എനിക്ക് അസൈൻമെന്റുകൾ ആവശ്യമാണ്, അവിടെ എനിക്ക് ചെറുപ്പക്കാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയും. മുംബൈ അവരുടെ മുഖ്യ പരിശീലകനായി അമോലിനെ (മുജുംദാറിനെ) നിലനിർത്തിയിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാൽ എവിടെയെങ്കിലും എന്നെ ആവശ്യമെങ്കിൽ ഞാൻ അവിടെയുണ്ട്. ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്, ഞങ്ങൾ ഒരു മികച്ച ടീമായിരുന്നു. അതാണ് അവർ [ഇപ്പോഴത്തെ മുംബൈ ടീം] ഒരു ടീമായി കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഞാൻ MCA [മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ] സഹായം തേടുകയായിരുന്നു.
ഞാൻ CIC [ക്രിക്കറ്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി] യിൽ എത്തി, പക്ഷേ അത് ഒരു ഹോണററി ജോലി മാത്രം ആയിരുന്നു. ഒരു സഹായത്തിനായാണ് ഞാൻ MCA യിൽ പോയത്, എനിക്ക് നോക്കാൻ ഒരു കുടുംബമുണ്ട്, ഞാൻ MCA യോട് പലതവണ പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് എന്നെ വേണമെങ്കിൽ അത് വാങ്കഡെ സ്റ്റേഡിയത്തിലായാലും BKC യിലായാലും ഞാൻ അവിടെയുണ്ട്, മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് തന്നിട്ടുണ്ട്. . ഈ ഗെയിമിനോട് ഞാൻ എന്റെ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നു.” ഇതാണ് കാംബ്ലി പറഞ്ഞത്.