ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാശ്മീര്‍ സന്ദര്‍ശനത്തിലാണ്. കശ്മീരിലെ തെരുവുകളില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ ഇതിഹാസ താരം പങ്കുവെച്ചു. ‘ക്രിക്കറ്റും കശ്മീരും: സ്വര്‍ഗത്തിലെ ഒരു മത്സരം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫെബ്രുവരി 17-ന് ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ബാറ്റ് നിര്‍മ്മാണ യൂണിറ്റില്‍ സച്ചിന്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തി. മകള്‍ സാറ ടെണ്ടുല്‍ക്കറിനും ഭാര്യ അഞ്ജലിക്കുമൊപ്പമായിരുന്നു സച്ചിന്റെ സന്ദര്‍ശനം.
ബാറ്റ് നിര്‍മ്മാണം സൂക്ഷ്മമായി നിരീക്ഷിച്ച സച്ചിന്‍ ‘ബാറ്റ് മുട്ടി’ലൂടെ അവയുടെ ഗുണനിലവാരം പരിശോധിക്കുകയും പ്രാദേശിക നിര്‍മ്മാതാക്കളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും വ്യവസായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നേടുകയും ചെയ്തു.
View this post on Instagram