Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

സൈനിയെ ടീമിലെടുത്തു: ആഞ്ഞടിച്ച് ഗംഭീര്‍

, 9:30 am

യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ട മുഹമ്മദ് ഷമിക്ക് പകരം ഇന്ത്യന്‍ ടീമില്‍ നവദീപ് സൈനിക്ക് അവസരം ലഭിച്ചതില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളെ ട്രോളി ഗൗതം ഗംഭീര്‍. ബിഷന്‍ സിങ് ബേദി, ചേതന്‍ ചൗഹാന്‍ എന്നിവരെ ഉന്നം വെച്ച് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് എന്റെ ആദരാഞ്ജലികള്‍. ഔട്ട്‌സൈഡര്‍ ആയ നവ്ദീപിന് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചിരിക്കുന്നു. സര്‍, ഒരു കാര്യം ഓര്‍ക്കണം. ഇവരെല്ലാം ആദ്യം ഇന്ത്യക്കാരാണ്. പിന്നെയാണ് അതാതു നാട്ടുകാരാകുന്നത്. ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ഡല്‍ഹി രഞ്ജി ടീമില്‍ നവ്ദീപിന് സെലക്ഷന്‍ നല്‍കുന്നതിനെതിരേ ബിഷന്‍ സിങ് ബേദിയും ചേതന്‍ ചൗഹാനും രംഗത്ത് വന്നിരുന്നു. ഹരിയാന സ്വദേശിയായ നവ്ദീപിനെ ഡല്‍ഹി ടീമില്‍ എങ്ങിനെ ഉള്‍പ്പെടുത്തുമെന്നായിരുന്നു ഇവര്‍ ചോദിച്ചിരുന്നത്. ഇത്, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിലാണ് സൈനിക്ക് ഇടം ലഭിച്ചിരിക്കുന്നത്. കായികക്ഷമത തെളിയിക്കുന്നതിനുളള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഷമിയെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം. ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് കായികക്ഷമത തെളിയിക്കുന്നതിനുളള യോയോ ടെസ്റ്റ് നടക്കുന്നത്. നാളെ ബെംഗളൂരുവിലാണ് ടെസ്റ്റ് ആരംഭിക്കുന്നത്.

Advertisement