ഒരു കൈ മുറിച്ചാൽ രണ്ട് കരങ്ങൾ മുളച്ചുവരുന്ന സംഘം, അന്ന് അപമര്യാദയായി പെരുമാറിയ പാകിസ്ഥാൻ പൊലീസ് നൽകുക സല്യൂട്ട്; ഈ അഫ്ഗാൻ വേറെ ലെവൽ; കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

”എന്തൊരു കൂൾ ആണ് മൊഹമ്മദ് നബി! അയാൾ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൻ്റെ പിതാവാണ്…!!”ലാഹോറിലെ കമൻ്ററി ബോക്സിലിരുന്ന് സൈമൺ ഡൂൾ ഈ വാചകം ഉച്ചരിക്കുമ്പോഴേയ്ക്കും 40 വയസ്സുകാരനായ നബി ജോഫ്ര ആർച്ചറുടെ ക്യാച്ച് പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. അപ്പോൾ ഇംഗ്ലണ്ടിന് 7 പന്തുകളിൽനിന്ന് 13 റൺസ് കൂടി ആവശ്യമുണ്ടായിരുന്നു. അവർക്ക് അതിന് സാധിച്ചില്ല!

അഫ്ഗാനിസ്ഥാൻ ജയിച്ചു! ഇംഗ്ലണ്ട് ചാംമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി!! ആ സമയത്ത് ഞാൻ പഴയൊരു കഥയോർത്തുപോയി. 19 വർഷങ്ങൾക്കുമുമ്പ് ഇംഗ്ലണ്ടിലെ വിഖ്യാതമായ മെരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ടീം മുംബൈയിലേക്ക് വണ്ടികയറി. അക്കാലത്ത് അന്താരാഷ്ട്ര പദവി പോലും ഇല്ലാതിരുന്ന അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ ഒരു പ്രദർശന മത്സരം കളിക്കുകയായിരുന്നു എം.സി.സി-യുടെ ലക്ഷ്യം.

ഇതിഹാസതാരമായ മൈക്ക് ഗാറ്റിങ്ങ് നയിച്ച എം.സി.സി ടീം അഫ്ഗാനിസ്ഥാനെതിരെ 171 റണ്ണുകളുടെ പരാജയം ഏറ്റുവാങ്ങി! വെറും 44 പന്തുകളിൽനിന്ന് 116 റൺസ് അടിച്ചുകൂട്ടിയ ഒരു 22 വയസ്സുകാരനാണ് അന്ന് ഇംഗ്ലിഷ് പടയെ തകർത്തെറിഞ്ഞത്! അവൻ്റെ പേര് മൊഹമ്മദ് നബി എന്നായിരുന്നു!! അതിനുശേഷം ഒരുപാട് വർഷങ്ങൾ കൊഴിഞ്ഞുവീണു. ഗാറ്റിങ്ങിൻ്റെ പടയെ പച്ചയ്ക്ക് കത്തിച്ച നബി നാൽപ്പതാം വയസ്സിലേയ്ക്ക് പ്രവേശിച്ചു. ലാഹോറിൽ ജോസ് ബട്ലറും സംഘവും നബിയെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഗദ്ദാഫി സ്റ്റേഡിയത്തിൽ നബി ബാറ്റുകൊണ്ട് തകർപ്പൻ കാമിയോ കളിച്ചു! നിർണായകമായ വിക്കറ്റുകൾ വീഴ്ത്തി! പതറാതെ ക്യാച്ചുകൾ എടുത്തു! അഫ്ഗാനിസ്ഥാൻ വിജയിച്ചു! ഇതിനേക്കാൾ മികച്ച സ്ക്രിപ്റ്റ് സിനിമകളിൽ പോലും കാണാനാവില്ല!! നബിയുടെ പോരാട്ടവീര്യം ഒരിക്കലും ഒടുങ്ങുകയില്ല! അഫ്ഗാൻ ടീമിൻ്റെ പ്രത്യേകതയും അതുതന്നെയാണ്. ഇംഗ്ലണ്ട് പല തവണ മത്സരത്തിലേയ്ക്ക് തിരിച്ചുവന്നതാണ്. പക്ഷേ ഓരോ പ്രാവശ്യവും അഫ്ഗാൻ ജയിക്കാനുള്ള പുതിയ വാതിലുകൾ തുറന്നുകൊണ്ടിരുന്നു!

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 37/3 എന്ന നിലയിലായപ്പോൾ ഇംഗ്ലണ്ട് ജയം ഉറപ്പിച്ചതാണ്. പക്ഷേ ആർച്ചറുടെയും വുഡിൻ്റെയും എക്സ്പ്രസ് പേസുള്ള ഡെലിവെറികൾക്കെതിരെ ഇബ്രാഹിം സെഞ്ച്വറി നേടി. അഫ്ഗാൻ മുന്നൂറിന് മുകളിലുള്ള ടോട്ടലിലേയ്ക്ക് കുതിച്ചു! ബെൻ ഡക്കറ്റിൻ്റെ ക്യാച്ച് ഷാഹിദി കൈവിട്ടതാണ്. പക്ഷേ ഏതാനും നിമിഷങ്ങൾക്കകം റഷീദ് ഡക്കറ്റിനെ വിക്കറ്റിനുമുമ്പിൽ കുരുക്കി! ക്രീസിൽ സെറ്റ് ആയിരുന്ന ജോ റൂട്ട് മത്സരം അഫ്ഗാനിൽനിന്ന് തട്ടിയെടുക്കുമെന്ന് എല്ലാവരും വിചാരിച്ചു. പക്ഷേ ഒരു ഷോർട്ട്ബോളിലൂടെ അസ്മത്തുള്ള ആ മുന്നേറ്റത്തിൻ്റെ വേരറുത്തു!

അവസാനം ഓവർട്ടണും ആർച്ചറും ചേർന്ന് അപകടകരമായ കൂട്ടുകെട്ടുണ്ടാക്കി. അപ്പോൾ അഫ്ഗാനികൾ മത്സരം ഒന്ന് ഡിലേ ചെയ്തു. ഫോക്കസ് നഷ്ടമായ ഓവർട്ടൻ ലോങ്ങ്-ഓണിൽ പിടി നൽകുകയും ചെയ്തു! ചാമ്പ്യൻസ് ട്രോഫി മാച്ചുകൾ അരങ്ങേറുന്ന മറ്റു വേദികളുമായി താരതമ്യം ചെയ്യുമ്പോൾ ലാഹോറിൽ ടേൺ കുറവായിരുന്നു. രാത്രിയിൽ നല്ല മഞ്ഞുവീഴ്ച്ചയും ഉണ്ടായിരുന്നു. എന്നിട്ടും അഫ്ഗാനികൾ സ്പിൻ വലയിൽ ഇംഗ്ലണ്ടിനെ കുരുക്കിയിട്ടു!

ഒരു കൈ മുറിച്ചു കളഞ്ഞാൽ പകരം രണ്ട് കരങ്ങൾ മുളച്ചുവരും! അതാണ് ടീം അഫ്ഗാനിസ്ഥാൻ!! മുൻകാല അഫ്ഗാൻ താരമായ റയീസ് അഹ്മദ്സായി പറഞ്ഞിട്ടുണ്ട്- ”പാക്കിസ്ഥാനിലെ അഭയാർത്ഥി ക്യാമ്പുകളിലാണ് ഞാൻ ബാല്യം ചെലവിട്ടത്. മുതിർന്നപ്പോൾ ഞാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിലെ അംഗമായി. പിന്നീട് ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ടി പാക്കിസ്ഥാനിലേയ്ക്ക് പോകുമ്പോൾ എൻ്റെ അഫ്ഗാൻ പാസ്പോർട്ട് ഞാൻ ഷർട്ടിൻ്റെ പോക്കറ്റിൽ ഉയർത്തിവെയ്ക്കുമായിരുന്നു. അഭയാർത്ഥിയായിരുന്ന കാലത്ത് എന്നെ വഴക്കുപറയുമായിരുന്ന പാക്കിസ്ഥാനിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മറുപടിയായിരുന്നു അത്…!”

ഇപ്പോൾ പാക്കിസ്ഥാൻ്റെ മണ്ണിൽ അഫ്ഗാനികൾ ജയിച്ചുനിൽക്കുകയാണ്. ഇനി ഏതെങ്കിലും പാക്കിസ്ഥാനി പൊലീസ് ഉദ്യോഗസ്ഥർ അഫ്ഗാൻ താരങ്ങളോട് അപമര്യാദയായി പെരുമാറുമോ? ഒരിക്കലുമില്ല!! ഇനി പാക്കിസ്ഥാൻ പൊലീസ് ഒന്നേ നൽകൂ. മനസ്സറിഞ്ഞ് ഒരു സല്യൂട്ട്…!!

Latest Stories

‘ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിര്, ആ നയം എന്നും പിന്തുടരും’; നിലപാട് വ്യക്തമാക്കി സാദിഖ് അലി ശിഹാബ് തങ്ങൾ

തെറ്റിദ്ധരിച്ചിരിക്കുകയാണ്, ആളുകള്‍ ക്രൂരന്‍മാരും അശ്ലീലരും ആയി മാറിയിരിക്കുന്നു..; രവി മോഹന്‍-കെനിഷ ബന്ധത്തെ കുറിച്ച് സുഹൃത്ത്

ജൂനിയര്‍ അഭിഭാഷകക്ക് മർദനമേറ്റ സംഭവം; അഡ്വ. ബെയ്‌ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ, 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യും

INDIAN CRICKET: കോഹ്‌ലിയും രോഹിതും വിരമിച്ചത് നന്നായി, ഇനി ഞങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ സ്റ്റാര്‍ ഓള്‍റൗണ്ടര്‍

സൈനിക നടപടികളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; ചൈനീസ് മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

കരിപ്പൂരിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട; മൂന്ന് സ്ത്രീകൾ പിടിയിൽ, പിടികൂടിയത് 40 കോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ

INDIAN CRICKET: ആ ഇന്ത്യൻ താരം എന്റെ ടീമിൽ കളിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു, സഫലമാകാത്ത ഒരു ആഗ്രഹമായി അത് കിടക്കും: ഡേവിഡ് വാർണർ

ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യം, ബിജെപി പ്രചാരണത്തോട് യോജിക്കാന്‍ കഴിയില്ല, കേസ് നിയമപരമായി നേരിടും: അഖില്‍ മാരാര്‍

IPL 2025: ഐപിഎലില്‍ ഡിജെയും ചിയര്‍ ഗേള്‍സിനെയും ഒഴിവാക്കണം, ഇപ്പോള്‍ അത് ഉള്‍പ്പെടുത്തുന്നത് അത്ര നല്ലതല്ല, ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം

ഭീകരതയ്‌ക്കെതിരെ രാജ്യം പോരാടുമ്പോള്‍ മോഹന്‍ലാല്‍ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍, ലെഫ്റ്റനന്റ് കേണല്‍ പദവി പിന്‍വലിക്കണം; വിമര്‍ശനവുമായി ഓര്‍ഗനൈസര്‍