IPL VS PSL: പാകിസ്ഥാനിൽ കയറി ബൈബിൾ വായിച്ച് സാം ബില്ലിംഗ്സ്, ഇന്ത്യൻ പ്രീമിയർ ലീഗിനെ കളിയാക്കിയ റിപ്പോർട്ടറെ കണ്ടം വഴിയോടിച്ച് ഇംഗ്ലണ്ട് താരം; പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിനെ (ഐ‌പി‌എൽ) പാകിസ്ഥാൻ സൂപ്പർ ലീഗുമായി (പി‌എസ്‌എൽ) താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട പാകിസ്ഥാൻ പത്രപ്രവർത്തകന് ലാഹോർ ഖലന്ദേഴ്‌സിന്റെ താരം സാം ബില്ലിംഗ്സ് തകർപ്പൻ മറുപടി നൽകിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഏറ്റവും പ്രചാരമുള്ള ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗുമായി എങ്ങനെ പിഎസ്എല്ലിനെ താരതമ്യം ചെയ്യാൻ തോന്നി എന്നാണ് സാം ബില്ലിംഗ്സ് ചോദിച്ചത്.

ബില്ലിംഗ്സ് റിപ്പോർട്ടറെ പരിഹസിച്ചുകൊണ്ട് എങ്ങനെ ഇങ്ങനെ ഉള്ള മണ്ടത്തരങ്ങൾ ചോദിക്കാൻ പറ്റുന്നു എന്നാണ് പറഞ്ഞത്. “നിങ്ങൾ ഞാൻ വിഡ്ഢിത്തം പറയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ലോകത്തിലെ പ്രീമിയർ മത്സരമെന്ന നിലയിൽ ഐ‌പി‌എല്ലിനെ മറികടക്കാൻ പ്രയാസമാണ്, അത് വളരെ വ്യക്തമാണ്, മറ്റെല്ലാ മത്സരങ്ങളും വളരെ പിന്നിലാണ്, ഇംഗ്ലണ്ടിൽ ഞങ്ങൾ ലോകത്തിലെ രണ്ടാമത്തെ മികച്ച ലീഗായ പി‌എസ്‌എൽ പോലെ ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ, ബിഗ് ബാഷും അത് ചെയ്യാൻ ശ്രമിക്കുന്നു,” ബില്ലിംഗ്സ് റിപ്പോർട്ടറോട് പറഞ്ഞു.

ഇന്ത്യയെ ചർച്ചയിലേക്ക് വലിച്ചിഴച്ച് ഒരു പാകിസ്ഥാൻ റിപ്പോർട്ടർ വിവാദത്തിന് ശ്രമിക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ, ഐപിഎല്ലിൽ ഒരു ടീമും മേടിക്കാതെ പോയതിന് ശേഷം പിഎസ്എൽ കളിച്ചതിന് ഇന്ത്യൻ ആരാധകരിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ച വിദ്വേഷത്തെക്കുറിച്ച് ഒരു പാകിസ്ഥാൻ റിപ്പോർട്ടർ കറാച്ചി കിംഗ്സ് ക്യാപ്റ്റൻ ഡേവിഡ് വാർണറോട് ചോദിച്ചു. എന്നിരുന്നാലും, ഇത്തരമൊരു അവകാശവാദം കേൾക്കുന്നത് ഇതാദ്യമാണെന്ന് പറഞ്ഞുകൊണ്ട് വാർണർ ആ കെട്ടുകഥയെ പൊളിച്ചു.

“ഇങ്ങനെ ആദ്യമായാണ് ഇങ്ങനെ കേൾക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ, എനിക്ക് ക്രിക്കറ്റ് കളിക്കണം. സമയക്കുറവ് കാരണം എന്റെ അന്താരാഷ്ട്ര കലണ്ടർ എന്നെ പിഎസ്എല്ലിലേക്ക് വരാൻ അനുവദിച്ചില്ല. ഇപ്പോൾ, എനിക്ക് മത്സരിക്കാൻ അവസരം കിട്ടി. കറാച്ചി കിംഗ്സിനെ നയിക്കണം, ട്രോഫി നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ധരിച്ചതുപോലെ വാർണർ പറഞ്ഞു.