ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ ടെണ്ടുല്‍ക്കറും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളത്തില്‍ എന്നും ചൂടോടെയുള്ള വിഷയമാണ്. ഇപ്പോഴിതാ ശുഭ്മാന്‍ വാലന്റൈന്‍സ് ദിനത്തില്‍ ഗില്‍ പങ്കുവെച്ച ഒരു ചിത്രം പാപ്പരാസികള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്.
ഒരു റെസ്റ്റോറന്റില്‍ ഇരുന്ന് കാപ്പി കുടിക്കുന്ന ചിത്രമാണ് ഗില്‍ പോസ്റ്റ് ചെയ്തത്. ഇതേ റെസ്റ്റോറന്റില്‍ നിന്നുള്ള ചിത്രം 2021 ജൂലൈ അഞ്ചിന് സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘സിരി, എന്റെ ഭക്ഷണം എവിടെ?’ എന്നായിരുന്നു സാറ ക്യാപ്ഷന്‍ നല്‍കിയത്.
ലണ്ടനില്‍ നിന്നെടുത്ത ഈ ചിത്രവും ശുഭ്മാന്‍ പോസ്റ്റ് ചെയ്ത ചിത്രവും ഒരേ സമയത്ത് എടുത്തതാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഈ രണ്ട് ചിത്രങ്ങളിലും പിന്നിലിരിക്കുന്ന ആളുകള്‍ ഒന്നാണെന്നാണ് ആരാധകരുടെ അവകാശവാദം.
എന്തൊക്കെയായലും ഈ രണ്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വിലസുകയാണ്. ഈ ഗോസിപ്പുകളോട് ഇതുവരെയും ഇരുവരും പ്രതികരിച്ചിട്ടില്ല എന്നിരിക്കെ ഇക്കാര്യത്തിലും കൂടുതല്‍ വിശദീകരണമൊന്നും പ്രതീക്ഷിക്കേണ്ട. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കായി ഇന്ത്യന്‍ ടീമിനൊപ്പമാണ് ഗില്‍.