1303 ദിവസങ്ങളായി ഒരേ നാണക്കേട്, ജസ്റ്റ് പാകിസ്ഥാൻ തിങ്ങ്സ്; ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വമ്പൻ ജയം നേടി കടുവകളുടെ മാസ് ഗർജനം ആണ് ഇന്നലെ കണ്ടത്. ആദ്യ ടെസ്റ്റിലെ 10 വിക്കറ്റ് ജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബംഗ്ലാദേശ് പാകിസ്ഥാനെ തകർത്തെറിയുക ആയിരുന്നു. നാലാം ഇന്നിംഗ്സിൽ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 40 റൺസെടുത്ത ഓപ്പണർ സാക്കിർ ഹസനാണ് ബംഗ്ലാദേശിനെ സഹായിച്ചത്. ആദ്യ ഇന്നിങ്സിൽ 274 റൺ എടുത്ത പാകിസ്താന് മറുപടിയായി ഇറങ്ങിയ ബംഗ്ലാദേശ് 262 എടുത്ത് പുറത്തായി. എന്നാൽ അവസാന ഇന്നിങ്സിൽ കാര്യങ്ങൾ കൈവിട്ട് പോയ പാകിസ്ഥാൻ വെറും 172 മാത്രമെടുത്ത് പുറത്താക്കുക ആയിരുന്നു.

തുടർച്ചയായ രണ്ടാം ജയത്തോടെ പാകിസ്ഥാനിൽ ആദ്യമായി പരമ്പര വിജയം സ്വന്തമാക്കിയ നേട്ടവും ബംഗ്ലാദേശിന് കിട്ടി. ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസെന്ന സേഫ് പൊസിഷനിൽ നിൽക്കെ ബംഗ്ലാ കടുവകൾ ഇന്ന് ക്രീസിൽ എത്തി. തുടക്കത്തിൽ തന്നെ ഇന്നലെ തകർത്തടിച്ചു സാക്കിർ ഹസൻറെ(40) വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നാലെ ഷദ്മാൻ ഇസ്ലാമിനെയും(24) വീഴ്ത്തി ഖുറാം ഷെഹ്സാദ് പാകിസ്ഥാന് പ്രതീക്ഷ നൽകി. എന്നാൽ ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാൻറോയും(38) മോനിമുൾ ഹഖും(34) ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 57 റൺസ് കൂട്ടിച്ചേർത്തതോടെ പാകിസ്ഥാൻറെ പ്രതീക്ഷ തീർന്നു. ഇരുവരും പുറത്തായശേഷം മുഷ്ഫീഖുർ റഹീമും(22), ഷാക്കിബ് അൽഹസനും(21) ചേർന്ന് ബംഗ്ലാദേശിനെ ജയിപ്പിക്കുക ആയിരുന്നു.

പാക്കിസ്ഥാനിൽ പാക്കിസ്ഥാനെ വൈറ്റ്വാഷ് ചെയ്യുന്ന രണ്ടാമത്തെ സന്ദർശക ടീമാണ് നിലവിൽ ബംഗ്ലാദേശ്. 2022 ൽ ഇംഗ്ലണ്ട് ആയിരുന്നു ഇത്തരത്തിൽ ആദ്യ നേട്ടത്തിൽ എത്തിയ ടീം. ഈ നാഴികക്കല്ല് മറികടക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് ബംഗ്ലാദേശ്. 2021 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ജയത്തോടെ 1303 ദിവസമായി പാകിസ്ഥാൻ ഒരു ഹോം ടെസ്റ്റ് മത്സരത്തിൽ വിജയിച്ചിട്ടില്ല എന്നൊരു നാണക്കേട് കൂടി ഇന്നലെ പിറന്നു.

അന്നത്തെ ദക്ഷിണാഫ്രിക്കൻ ജയത്തിന് ശേഷം പാകിസ്ഥാൻ ഒരു മത്സരം പോലും ജയിക്കില്ല. ഓസ്‌ട്രേലിയയോട് 0-1ന് തോറ്റ ശേഷം ഇംഗ്ലണ്ട് 0-3ന് തോറ്റു. ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര 0-0ന് അവസാനിച്ചു. 20 മാസത്തിന് ശേഷം നാട്ടിൽ ടെസ്റ്റ് പരമ്പര കളിക്കുമ്പോൾ ഷാൻ മസൂദിൻ്റെ ടീമിനെ ബംഗ്ലാദേശ് വൈറ്റ്വാഷ് ചെയ്തു.

2025 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റുകൾക്ക് മുമ്പ് പാകിസ്ഥാൻ അടുത്തതായി ഇംഗ്ലണ്ടിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഒക്‌ടോബർ 7 ന് അവർ ഇംഗ്ലണ്ടിനെ നേരിടും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം