'ജര്‍മ്മനി ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുമോ?'; കേന്ദ്ര സര്‍ക്കാരിന് എതിരെ സന്ദീപ് ശര്‍മ

കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കെ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം സന്ദീപ് ശര്‍മ. “ഇന്ത്യ എഗെയ്‌ന്സ്റ്റ് പ്രൊപ്പഗണ്ട” തലക്കെട്ടിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാമ്പയി‌നെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് സന്ദീപ് ശര്‍മ.

ഇതേ ലോജിക് പ്രകാരം ജര്‍മ്മനി ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുമോ?, പാകിസ്ഥാനില്‍ സിഖ്, അഹ്മദി, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പീഡിപ്പിക്കുമ്പോള്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഇടപെടാന്‍ സാധിക്കുമോ?, ചൈന ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാന്‍ സാധിക്കുമോ? തുടങ്ങിയ നിരവധി ഉദാഹരണങ്ങളടങ്ങിയ ട്വീറ്റാണ് സന്ദീപ് ശര്‍മ പങ്കുവെച്ചത്.

പോപ്പ ഗായിക റിഹാന, കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, യു.എസില്‍ നിന്നും, യു.കെയില്‍ നിന്നുമുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതോടെ “ഇന്ത്യ എഗെയ്‌ന്സ്റ്റ് പ്രൊപ്പഗണ്ട” തലക്കെട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്പയ്ന്‍ ഒരുക്കിയിരുന്നു.

Image result for rihanna

Read more

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ കാമ്പയ്നില്‍ അണിചേര്‍ന്ന് ഇന്ത്യയുടെ കാര്യത്തില്‍ പുറത്തു നിന്നുള്ളവര്‍ ഇടപെടേണ്ട എന്നു പറഞ്ഞിരുന്നു.