മത്സരമുള്ള ദിവസങ്ങളില്‍ അദ്ദേഹം മറ്റൊരാള്‍; ബുംറ അത്ഭുതപ്പെടുത്തുന്നു എന്ന് ഭാര്യ സഞ്ജന

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മത്സരത്തിനു മുമ്പുള്ള തയ്യാറെടുപ്പുകളെ കുറിച്ച് വെളിപ്പെടുത്തി ഭാര്യയും പ്രശസ്ത അവതാരകയുമായ സഞ്ജന ഗണേശന്‍. മല്‍സരമില്ലാത്ത സാധാരണ ദിവസങ്ങളില്‍ ബുംറ വളരെ റിലാക്സായിട്ടാണ് കാണപ്പെടാറുള്ളതെന്നും എന്നാല്‍ മത്സരമുള്ളപ്പോള്‍ തികച്ചും വ്യത്യസ്തനായ ബുംറയെയാണ് കാണാനാകുന്നതെന്നും സഞ്ജന പറയുന്നു.

‘മല്‍സരമില്ലാത്ത സാധാരണ ദിവസങ്ങളില്‍ ബുംറ വളരെ റിലാക്സായിട്ടാണ് കാണപ്പെടാറുള്ളത്. എന്നാല്‍ മല്‍സരമുള്ളള ദിവസങ്ങളില്‍ ബുംറ മറ്റൊരു ആളായിരിക്കും. തന്റെ ദിനചര്യയെ കുറിച്ച് വളരെയധികം വ്യക്തതയുണ്ടായിരിക്കും. മല്‍സരത്തിനായി ടീം ബസിലേക്കു കയറുന്നതിനു മുമ്പ് തനിക്ക് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് എന്നതിനെ കുറിച്ച് ബുംറയ്ക്കു വ്യക്തമായ പ്ലാനുണ്ട്. കളിക്കു മുമ്പ് പൂജയുള്‍പ്പെടെയുള്ള മതപരമായ കാര്യങ്ങളൊന്നും ബുംറ ചെയ്യാറില്ല. പക്ഷെ മാച്ച് ദിവസം അദ്ദേഹത്തിന് കൃത്യമായ ദിനചര്യയുണ്ട്.’

Here's How The Internet Reacted To Jasprit Bumrah wife Sanjana Ganesan's Comeback
‘ഒരു ദിവസം മോശമായാല്‍ അടുത്ത മല്‍സരത്തില്‍ തനിക്കു തിരിച്ചു വരേണ്ടതുണ്ടെന്നും ഇതിനായി പ്ലാന്‍ പുനഃപരിശോധിക്കണമെന്നും ബുംറയ്ക്കു നന്നായി അറിയാം. അടുത്ത മല്‍സരത്തിലെ പ്ലാനിംഗില്‍ എന്തു മാറ്റമാണ് വരുത്തേണ്ടതെന്നും അദ്ദേഹത്തിനു നല്ല ബോദ്ധ്യമുണ്ടാവും. ഏതെങ്കിലുമൊരു സാഹചര്യത്തില്‍ നിന്നും സ്വയം നീക്കം ചെയ്യാനും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ നോക്കാനും എന്താണ് ചെയ്യേണ്ടതെന്നു ആസൂത്രണം ചെയ്യാനും അദ്ദേഹം വളരെ മിടുക്കനാണ്’ സഞ്ജന പറഞ്ഞു.

IPL 2020: Jasprit Bumrah feels there's no need for 'drastic changes' against RCB | Sports News,The Indian Express

ഈ സീസണില്‍ മുംബൈയ്ക്കായി മികച്ച പ്രകടനം തന്നെയാണ് ബുംറ കാഴ്ച വെയ്ക്കുന്നത്. 11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ ബുംറ വീഴ്ത്തി. 36 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളെടുത്തതാണ് ഈ സീസണിലെ ബുംറയുടെ ഏറ്റവും മികച്ച പ്രകടനം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ