തിങ്കളാഴ്ച ഡൽഹി ക്യാപിറ്റൽസിനോട് തോറ്റ പഞ്ചാബ് കിംഗ്‌സിന്റെ പ്ലേഓഫിലെ പ്രതീക്ഷകൾ അസ്തമിച്ചെന്ന് പറയാം, ഇനി എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അടുത്ത മല്സരം ജയിക്കുകയും മറ്റ് ഫലങ്ങൾ അനുകൂലമായി തീരുകയും വേണം.. പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ മായങ്ക് അഗർവാളിന് ഇന്നലെയും തിളങ്ങാൻ സാധിച്ചില്ല, അക്‌സർ പട്ടേലിന്റെ രണ്ട് പന്തിൽ ഡക്കിന് പുറത്തായി. ഒടുവിൽ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് പഞ്ചാബ് 17 റൺസ് അകലെ കീഴടങ്ങി. ഇപ്പോഴിതാ താരത്തിന് എതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുയാണ് സഞ്ജയ് മഞ്ജരേക്കർ.
തിങ്കളാഴ്‌ച ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരം ഒട്ടും എളുപ്പം ആയിരുന്നില്ല. പക്ഷെ മായങ്കിന് നല്ല കഴിവുണ്ട്. അവൻ മുമ്പ് തെളിയിച്ചിട്ടുള്ള താരമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ വരെ അവൻ സ്പിന്നറുമാരെ നല്ല രീതിയിലാണ് നേരിടുന്നത്. ആ താരത്തിന് എന്താണ് സംഭവിച്ചത്? ഒട്ടും കോൺഫിഡൻസ് ഇല്ലാത്ത രീതിയിലാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ ഉള്ള താരമേ അല്ല ഇപ്പോൾ ഉള്ളത്.”
മായങ്കിന് ക്യാപ്റ്റൻസി പ്രഷർ ബാധിച്ചിരിക്കാം എന്ന് മുൻ ഇന്ത്യൻ താരം പിയുഷ് ചൗളയും പറഞ്ഞു. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന മായങ്കിന്റെ നിഴൽ പോലും ഇപ്പോൾ കാണുന്നില്ല.
ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പടെ അദ്ദേഹം എത്രത്തോളം ക്യാപ്റ്റനായി എന്ന് എനിക്കറിയില്ല, കാരണം ക്യാപ്റ്റൻസി വലിയ ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് അത് താങ്ങാൻ സാധിക്കില്ലെന്ന് വ്യക്തമാണ്. ജഡ്ഡുവിൽ (രവീന്ദ്ര ജഡേജ) ഞങ്ങൾ അത് കണ്ടു, ഇപ്പോൾ മായങ്ക് അഗർവാളിനൊപ്പം ഞങ്ങൾ അതിന് സാക്ഷ്യം വഹിക്കുന്നു. ബാറ്റിംഗിൽ പഴയ പോലെ കളിക്കാൻ സാധിക്കാത്തതിനാൽ സ്ഥാനം ത്യജിക്കേണ്ടി വന്നു.” ചൗള പറഞ്ഞു