ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ശിഖര്‍ ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയവരെ ടീമിലുള്‍പ്പെടുത്തിയ മഞ്ജരേക്കര്‍ എന്നാല്‍ സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. ചേതന്‍ സകാരിയയാണ് ടീമിലെ സര്‍പ്രൈസ് താരം.
ശിഖാര്‍ ധവാനും, പൃഥ്വി ഷായുമാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്ത ടീമിലെ ഓപ്പണര്‍മാര്‍. സൂര്യകുമാര്‍ യാദവിനെ മൂന്നാം സ്ഥാനത്തും, ഇഷാന്‍ കിഷനെ നാലാം സ്ഥാനത്തും പരിഗണിച്ച അദ്ദേഹം മനീഷ് പാണ്ടയെയാണ് അഞ്ചാം നമ്പരിലേക്ക് തിരഞ്ഞെടുത്തത്.
ഹാര്‍ദിക് പാണ്ട്യ, രാഹുല്‍ തേവാതിയ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ഇവര്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളില്‍ ബാറ്റിംഗിനിറങ്ങും. ഫാസ്റ്റ് ബോളര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, ചേതന്‍ സകാരിയ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാഹുല്‍ ചഹറാണ് ടീമിലെ ഏക സ്പിന്നര്‍.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ജസ്പ്രിത് ബുംറ എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവനിരയെയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് അയക്കുന്നത്. മൂന്നു വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഇതിനുള്ള ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും.