ഓസ്‌ട്രേലിയൻ ബാറ്റർമാരുടെ തലയറക്കാൻ ഇന്ത്യക്ക് അപ്രതീക്ഷിത ആയുധം, പയ്യൻസ് പൊളിച്ചടുക്കുമെന്ന് സഞ്ജയ് മഞ്ജരേക്കർ; ബോളിങ് ആക്ഷനിൽ പ്രതീക്ഷകളേറെ

ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ പേസർ ആകാശ് ദീപ് ഉറപ്പായിട്ടും ഒരു ഉറച്ച ചോയ്സ് ആകുമെന്നും അദ്ദേഹം ഇന്ത്യയുടെ പ്രധാന താരം ആയിരിക്കുമെന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. വലംകൈയ്യൻ പേസറെ പ്രശംസിച്ച മഞ്ജരേക്കർ, അദ്ദേഹത്തിന് മികച്ച ബൗളിംഗ് ആക്ഷൻ ഉണ്ടെന്നും ഇടംകൈയ്യൻ ബാറ്റർമാർക്ക് ഭീക്ഷണിയാകുന്ന രീതിയിൽ പന്തെറിയാൻ സാധിക്കുമെന്നും പറഞ്ഞു.

ഇന്നലെ കാൺപൂരിലെ ഗ്രീൻ പാർക്കിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ മൂന്ന് വിക്കറ്റുകളിൽ രണ്ടെണ്ണം ആകാശ് ദീപ് വീഴ്ത്തി. മഴ മൂലം നേരത്തെ കളി അവസാനിചിപ്പിച്ച സാഹചര്യത്തിൽ ആദ്യ ദിനം 35 ഓവർ മാത്രമാണ് മത്സരം നടന്നത്. സക്കീർ ഹസൻ (0), ഷാദ്മാൻ ഇസ്ലാം (24) എന്നിവ ആയിരുന്നു ആകാശ് ദീപിന്റെ ഇരകൾ.

കാൺപൂരിൽ ഒന്നാം ദിനം അവസാനിച്ചതിന് ശേഷം ESPNcriinfo-യോട് സംസാരിച്ച മഞ്ജരേക്കർ ആകാശ് ദീപിനെ അഭിനന്ദിക്കുകയും ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള മുൻനിര താരങ്ങളിൽ ഒരാളായി തിരഞ്ഞെടുക്കുകയും ചെയ്തു.

“റാഞ്ചിയിലും അരങ്ങേറ്റം കുറിച്ചപ്പോൾ, ആ സമയത്ത് മൂന്നാം സീമറായി കളിച്ചിരുന്ന മുകേഷ് കുമാറിനേക്കാൾ മികച്ചതായി അദ്ദേഹം കാണപ്പെട്ടുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഇന്ത്യയുടെ പ്രധാന താരം ആയി ഓസ്‌ട്രേലിയയിൽ തിളങ്ങാനുള്ള കെൽപ്പ് അദ്ദേഹത്തിനുണ്ട്. ഓസ്‌ട്രേലിയയ്ക്ക് ധാരാളം ഇടംകൈയ്യൻമാർ ഉള്ളത്. അതിനാൽ അദ്ദേഹം അവിടെ തിളങ്ങും” മുൻ ഇന്ത്യൻ ബാറ്റർ പറഞ്ഞു.

മത്സരത്തിലേക്ക് വന്നാൽ മഴയാണ് കളിക്കുന്നത് എന്ന് പറയാം. കനത്ത മഴയെ തുടര്‍ന്ന് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശ് മൂന്നിന് 107 എന്ന നിലയിലാണ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുകയായിരുന്നു. മൊമിനുല്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ