ഏകദിന ലോകകപ്പിന് ശേഷമുള്ള ആദ്യ വിദേശ പര്യടനത്തില്‍ മത്സരിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും രണ്ടും ടെസ്റ്റു മത്സരവുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ ഏകദിന ടീമിലേക്ക് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ തിരിച്ചെത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
പേസ് ബോളിംഗ് നിരയില്‍ ദീപക് ചാഹറും ആവേശ് ഖാനും തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. മുകേഷ് കുമാര്‍ ആശ്രയിക്കാവുന്ന സ്ഥിരതയുള്ള ബോളറാണ്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് യുസ്വേന്ദ്ര ചഹലിനെ ടീമിലെടുത്തതാണ്.
ചഹല്‍ ശരിക്കും ടി20 ടീമില്‍ കളിക്കേണ്ട ബോളറാണ്. പക്ഷെ അവിടെ രവി ബിഷ്‌ണോയിയെ പോലൊരു ബോളറുള്ളതിനാലാകും ഏകദിന ടീമിലേക്ക് ചഹറിനെ പരിഗണിച്ചത്.ബാറ്റിംഗ് നിരയില്‍ രജത് പാടീദാറും റിങ്കും സിംഗും ഇടം നേടിയതു സന്തോഷം നല്‍കുന്ന കാര്യമാണ്.
ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു മികവ് കാട്ടിയിട്ടുള്ളതിനാല്‍ സഞ്ജുവിന ടീമിലെടുത്തത് മികച്ച തീരുമാനമാണ്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ 0-3 ന് തോല്‍വി വഴങ്ങിയിരുന്നു. ഇത്തവണ രണ്ടാം നിര ടീമിനെവെച്ച് ദക്ഷിണാഫ്രിക്കയെ ഏകദിനങ്ങളില്‍ കീഴടക്കുക വലിയ വെല്ലുവിളിയാവും- മഞ്ജരേക്കര്‍ പറഞ്ഞു.