ഐപിഎൽ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് രാജസ്ഥാൻ റോയൽസിനെതിരെ 36 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രാജസ്ഥാന്റെ ഇന്നിംഗ്സ് അവസാനിക്കുക 7 വിക്കറ്റിന് 139 എന്ന നിലയിൽ ആയിരുന്നു. ചെന്നൈ, എം ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് ഹെന്റിച്ച് ക്ലാസന്റെ (34 പന്തിൽ 50) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (28 പന്തിൽ 34), രാഹുൽ ത്രിപാഠി (15 പന്തിൽ 37) നിർണായക സംഭാവന നൽകി. രാജസ്ഥാന് വേണ്ടി ട്രന്റ് ബോൾട്ട്, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ശർമ്മ ആകട്ടെ രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനെ സംബന്ധിച്ച് വിചാരിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയില്ല. സൂപ്പർ ബോളർ ട്രെന്റ് ബോൾട്ട് തുടക്കം തന്നെ ഓപ്പണർമാരുടേത് അടക്കം വീഴ്ത്തിയത് 3 വിക്കറ്റുകളാണ്. ഇതിൽ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് പോയത് ഹൈദരാബാദ് സ്കോറിങ്ങിനെ നല്ല രീതിയിൽ ബാധിച്ചു. വിക്കറ്റുകൾ തുടരെ തുടരെ വീഴുന്നതിന് ഇടയിൽ വന്ന ഷഹ്ബാസ് അഹമ്മദ് (18) – ക്ലാസൻ കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുന്നത്. ഇരുവരും ചേർന്ന് മനോഹരമായി തന്നെ രാജസ്ഥാൻ ബോളർമാരെ നേരിട്ടു.
എന്നാൽ ഇരുവരെയും പുറത്താക്കി അവസാന ഓവറുകളിലും മേധാവിത്വം സ്ഥാപിക്കാൻ രാജസ്ഥാൻ ബോളര്മാര്ക്ക് സാധിച്ചു. സന്ദീപ് ശർമ്മ എറിഞ്ഞ 19 ആം ഓവറിൽ ക്ലാസന്റെ വിക്കറ്റടക്കം പിറന്നത് 6 റൺസ് മാത്രമാണ്. അവിടെ രാജസ്ഥാന്റെ കൈയിൽ ആയിരുന്നു കളിയെന്ന് കരുതിയതാണ്.
എന്നാൽ ലോകകപ്പ് ജയിച്ച പാറ്റ് കമ്മിൻസ് എന്ന ഹൈദരാബാദ് നായകൻ വന്നത് മികച്ച പ്ലാനുമായിട്ട് ആയിരുന്നു . തുടക്കം മുതൽ അച്ചടക്കമുള്ള ബോളിംഗുമായി അദ്ദേഹത്തെ ഹൈദരാബാദ് ബോളർമാർ പിന്തുണക്കുകയും ചെയ്‌തു. ഓപ്പണർമാരായ ജയ്‌സ്വാൾ – ടോം കോഹ്ലർ-കാഡ്മോർ സഖ്യത്തിന് റൺ ഉയർത്താൻ സാധിച്ചില്ല. ടോം കോഹ്ലർ-കാഡ്മോർ ആകട്ടെ 16 പന്തിലാണ് 10 റൺ നേടിയത്. അദ്ദേഹം ഉരത്തായ് ശേഷമെത്തിയ സഞ്ജുവിനും പിടിച്ചുനിൽക്കാൻ ആയില്ല. 10 റൺ മാത്രം നേടിയ സഞ്ജു അഭിഷേക് ശർമയ്ക്ക് ഇരയായി മടങ്ങി.
ഇതിനിടയിൽ മികച്ച രീതിയിൽ മുന്നേറിയ ജയ്‌സ്വാൾ 42 റൺ ഷഹബാസ് അഹമ്മദിന് മുന്നിൽ വീണതോടെ രാജസ്ഥാൻ തകർന്നു. സീസണിൽ നന്നായി കളിച്ച റിയാൻ പരാഗ് 6 റൺ മാത്രമെടുത്ത് മടങ്ങിയപ്പോൾ അശ്വിൻ റൺ ഒന്നും എടുക്കാതെയും ഷിംറോൺ ഹേറ്റ്മെയർ 4 റൺ എടുത്തും വീണു.
വലിയ് നാണക്കേടിൽ നിന്ന് രാജസ്ഥാനെ രക്ഷിച്ചത് 33 പന്തിൽ 55 റൺ നേടിയ ദ്രുവ് ജുറലിന്റെ ഇന്നിങ്‌സാണ്. ഹൈദരബാദിനായി ഷഹബാസ് മൂന്നും അഭിഷേക് ശർമ്മ രണ്ടും വിക്കറ്റ് നേടിയപ്പോൾ കമ്മിൻസ് നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടിയും തിളങ്ങി