ഭുവിയെ അടിച്ചുപറത്തി സഞ്ജു, ഒരു കളിയിൽ എങ്കിലും അയാൾക്ക് അവസരം കൊടുക്കുക; വീഡിയോ വൈറൽ

ജൂലൈ 7 ന് ആരംഭിക്കുന്ന 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്. എഡ്ജ്ബാസ്റ്റണിൽ നടന്ന അഞ്ചാം ടെസ്റ്റിന് ശേഷം, ഇന്ത്യയുടെ ടി20 സ്ക്വാഡ് ഇതിനകം തന്നെ റോസ്ബൗളിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചതിന് ശേഷം വരാനിരിക്കുന്ന ട്വന്റി 20 പരമ്പര ജയിച്ച് പ്രതികാരം വീട്ടാനാകും ഇന്ത്യൻ ശ്രമം

നായകൻ രോഹിത് ശർമ്മ ആദ്യ മത്സരത്തിന് ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. കോഹ്ലി, ബുംറ തുടങ്ങിയവരും ആദ്യ മത്സരത്തിന് കാണില്ല. അയർലൻഡിന് എതിരെ കളിച്ച ടീമിൽ ഉണ്ടായിരുന്ന സഞ്ജു ഉൾപ്പടെ ഉള്ളവർക്ക് ആദ്യ മത്സരത്തിലുള്ള ടീമിലുണ്ട്.

ദീപക്ക് ഹൂഡ, സൂര്യകുമാർ യാദവ് എന്നിവർ ഉള്ളതിനാൽ തന്നെ സഞ്ജുവിന് അവസരം കിട്ടുമോ എന്നുള്ള കാര്യം സംശയമാണ്. എന്തിരുന്നാലും ഒരു മത്സരത്തിൽ മാത്രമാണ് ഉള്പെടുത്തിയിട്ടുള്ളതിനാൽ തന്നെ ടീമിലിടം നൽകിയേക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.

അവസരം കിട്ടിയാലും ഇല്ലെങ്കിലും മികച്ച പരിശീലനത്തിലാണ് സഞ്ജു ഇപ്പോൾ. സ്റ്റാർ ബൗളർ ഭുവനേശ്വർ കുമാറിനെ നെറ്റ്സിൽ അടിച്ചുപറത്തുന്ന വീഡിയോ ഇതിനോടകം വൈറൽ ആയിട്ടുണ്ട്. അയര്ലന്ഡിന് എതിരെ നടന്ന മത്സരത്തിലാണ് കന്നി അർദ്ധ സെഞ്ചുറി താരം കുറിച്ചത്.

ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ നായകന്‍ രോഹിത് ശര്‍മ കളിച്ചില്ലെങ്കിൽ ദീപക്ക് ഹൂഡ ആയിരിക്കും ഇഷാന്‍ കിഷന്റെ ഓപ്പണിങ് പങ്കാളി. മൂന്നാം നമ്പറില്‍ സഞ്ജു ഇറങ്ങിയേക്കും. എന്തായാലും സഞ്ജുവിന് അവസരം കിട്ടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Latest Stories

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി