സഞ്ജു അടിച്ച് പറത്തുന്നത് സ്കൂൾ പിള്ളേരെ, വമ്പന്മാർ വന്നാൽ മുട്ടിടിക്കും; മലയാളി താരത്തിനെതിരെ വിമർശനം ശക്തം; കാരണം ഇത്

ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമ്മയുടെ സ്ഥാനത്താണ് ഇപ്പോൾ സഞ്ജു കളിക്കുന്നത്. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്ന് മൂന്നു സെഞ്ചുറികളാണ് അദ്ദേഹം നേടിയെടുത്തത്. ഈ ഫോം നിലനിർത്താനായാൽ അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ താരത്തിന് അവസരം കിട്ടും എന്നാണ് പല മുൻ താരങ്ങളും അഭിപ്രായപ്പെടുന്നത്.

എന്നാൽ നിലവിൽ സഞ്ജുവിനെതിരെ വിമർശനങ്ങൾ ശക്തമാണ്. ഇപ്പോൾ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി-20 ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കേരളാ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം മോശമായിരുന്നു. കേരള ടീമിന് വേണ്ടിയും അദ്ദേഹം ഓപണിംഗിലാണ് ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടങ്ങളിൽ 6 മത്സരങ്ങളാണ് വരുന്നത്, അതിൽ 5 എണ്ണം കളിച്ച സഞ്ജു ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് നേടിയിട്ടുള്ളത്. അകെ മൊത്തം 136 റൺസാണ് സഞ്ജു ഗ്രൂപ്പ് ഘട്ടത്തിൽ ടീമിന് വേണ്ടി നേടിയിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ താരത്തിന്റെ അഞ്ചു മല്‍സരങ്ങളിലെ പ്രകടനം നോക്കിയാല്‍ സഞ്ജു മികച്ച പ്രകടനം കാഴ്ച വെച്ചത് ചെറിയ ടീമുള്‍ക്കെതിരേ മാത്രമാണെന്നു കാണാം. ശക്തമായ ബൗളിങ് ലൈനപ്പുള്ള കരുത്തരായ എതിരാളികള്‍ക്കെതിരേയെല്ലാം സഞ്ജു ഫ്‌ളോപ്പാവുകയും ചെയ്തു. ഈ പ്രകടനം അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത് പോകുമോ എന്ന് ആശങ്ക ഉളവാക്കുന്നതാണ്.

Latest Stories

ശിശുക്ഷേമ സമിതിയിലെ ആയമാരെ സൈക്കോ സോഷ്യല്‍ അനാലിസിസ് നടത്തും; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; ഉപദ്രവമേറ്റ കുട്ടികളെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍