കാർത്തിക്ക് ഉള്ള ടീമിൽ സഞ്ജുവിനും കളിക്കാമല്ലോ, അയാൾ ഉണ്ടെന്ന് കരുതി സഞ്ജുവിനെ ഒഴിവാക്കരുത്; നിർദേശവുമായി മുൻ താരം

ടി20 ലോക കപ്പ് ടീമില്‍ ദിനേശ് കാര്‍ത്തിക് വരുമ്പോള്‍ സഞ്ജു സാംസണെ ഒഴിവാക്കരുതെന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാബ കരീം. സഞ്ജു സാംസണെയും ദിനേഷ് കാര്‍ത്തിക്കിനെയും വ്യത്യസ്ത റോളുകള്‍ നല്‍കി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ടീമിന് കഴിയുമെന്ന് അദ്ദേഹം വിലയിരുത്തി.

‘ടി20 ലോക കപ്പ് വളരെ അകലെയാണ്. ഈ കളിക്കാര്‍ക്ക് വ്യത്യസ്ത റോളുകള്‍ ഉണ്ട്. ടി20യില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ അനുസരിച്ച് രണ്ട് സ്ലോട്ടുകള്‍ ഉണ്ട്. ഒന്ന്, അത് ടോപ്-ഓര്‍ഡര്‍ ബാറ്റര്‍മാരാണ്. പിന്നെ ഒരു കൂട്ടം മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരും ഫിനിഷര്‍മാരും.’

‘ഫിനീഷറായും വിക്കറ്റ് കീപ്പര്‍ ബാറ്ററായും ഡികെയെ പരിഗണിക്കാം. സഞ്ജു സാംസണെ മൂന്നാം നമ്പരില്‍ പ്രയോജനപ്പെടുത്താം.സഞ്ജുവിനെ ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററായും, കാര്‍ത്തിക്കിനെ ഒരു ഫിനിഷറായും ഞാന്‍ കാണുന്നു. ഇരുവര്‍ക്കും വ്യത്യസ്തമായ വേഷങ്ങളാണ് ചെയ്യാനുള്ളത്.’

‘ടീമില്‍ രണ്ടുപേര്‍ക്കും അവസരമുണ്ടാകും. വിക്കറ്റ് കീപ്പര്‍-ബാറ്ററായി കാര്‍ത്തിക് മികവ് പുലര്‍ത്തുന്നുണ്ടെങ്കില്‍ അവന്‍ ഒരു ഫിനിഷറായി വരും. മൂന്നാം നമ്പറില്‍ സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ലോക കപ്പ് ടീമില്‍ എപ്പോഴും അവനുവേണ്ടി ഒരു സ്ഥാനമുണ്ട്’ അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ലോക കപ്പിനായി മികച്ച ഒരു ടീമിനെ കണ്ടെത്തുക എന്നത് സെലക്ഷന്‍ ടീമിനെ സംബന്ധിച്ച് വലിയ തലവേദന തന്നെയാണ്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം