സഞ്ജു ചെക്കൻ ചുമ്മാ തീയാണ്, അവന്റെ ബാറ്റിംഗ് കാണുന്നത് വേറെ ലെവൽ ഫീൽ; റിക്കി പോണ്ടിങ്ങിന്റെ ഫേവറിറ്റ് ആയി മലയാളി താരം; വാഴ്ത്തിപ്പാടിയത് ഇങ്ങനെ

ഇതിഹാസ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിംഗ് അടുത്തിടെ തൻ്റെ പ്രിയപ്പെട്ട ഇന്ത്യൻ കളിക്കാരെ കുറിച്ച് സംസാരിച്ചു. രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ എന്നിവരെയാണ് താൻ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടപ്പെടുന്ന കളിക്കാരായി പോണ്ടിംഗ് തിരഞ്ഞെടുത്തത്.

ടി20 ക്രിക്കറ്റിലേക്ക് വരുമ്പോൾ, സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് എന്ന് സമ്മതിച്ചെങ്കിലും മറ്റൊരു പേരാണ് പോണ്ടിംഗ് പറഞ്ഞത് . സഞ്ജു സാംസണെ പ്രത്യേകം പ്രശംസിച്ച പോണ്ടിംഗ്, ടി20 ക്രിക്കറ്റിൽ അദ്ദേഹം ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നും അവകാശപ്പെട്ടു. സ്കൈ സ്‌പോർട്‌സിനോട് സംസാരിക്കവെയാണ് റിക്കി പോണ്ടിംഗ് തൻ്റെ പ്രിയപ്പെട്ട ഇന്ത്യൻ താരങ്ങളെ വെളിപ്പെടുത്തിയത്. സംഭാഷണത്തിനിടെ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

സൂര്യകുമാർ യാദവിനെയും ജസ്പ്രീത് ബുംറയെയും പരാമർശിക്കാതെ സഞ്ജു സാംസണെ ടി20 ക്രിക്കറ്റിലെ തൻ്റെ പ്രിയപ്പെട്ട താരങ്ങളായി പറഞ്ഞു. ടി20 ക്രിക്കറ്റിൽ സാംസൺ ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്ന് പോണ്ടിംഗ് അവകാശപ്പെട്ടു.

“ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരുപാട് ഇന്ത്യൻ താരങ്ങളുണ്ട് – രോഹിത് , ഗിൽ, പന്ത്, പിന്നെ വിരാട് ഇവരെയൊക്കെ ഇഷ്ടമാണ്. സഞ്ജു സാംസൺ, അവനെ എനിക്ക് ഇഷ്ടമാണ്. എങ്ങനെയെന്ന് എനിക്കറിയില്ല. സഞ്ജു ബാറ്റ് ചെയ്യാൻ ഇറങ്ങിയാൽ ഞാൻ ടി വി മാറ്റാതെ അത് കണ്ടുകൊണ്ട് ഇരിക്കും. അവൻ മിടുക്കനാണ് ”പോണ്ടിംഗ് പറഞ്ഞു.

Latest Stories

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വില കൂടിയതോടെ ആവശ്യക്കാരും കൂടി; ദീപാവലി ആഘോഷങ്ങള്‍ക്കിടെ പൊടിപൊടിച്ച് സ്വര്‍ണ വ്യാപാരം; വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ദ്ധനവ്

ഇന്ന് ദിവ്യ; നാളെ ഞാൻ അല്ലെങ്കിൽ നീ

"അവന് റിസൾട്ട് ഉണ്ടാക്കാൻ സാധിച്ചില്ല, അത് കൊണ്ട് പോയി"; എറിക്ക് ടെൻഹാഗിനെ കുറിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ